ചിന്മയ മിഷൻ കോളേജ് അധ്യാപികയെ കൈയ്യേറ്റം ചെയ്ത സെക്രട്ടറി കെ.കെ. രാജനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്

കണ്ണൂർ ചിന്മയ മിഷന് കീഴിലുള്ള കോളേജിലെ അധ്യാപികയെ കയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും

ചെയ്തതിന് കണ്ണൂർ ചിന്മയ മിഷൻ സെക്രട്ടറി കെ.കെ. രാജനെതിരെ ടൗൺ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

അധ്യാപികയുമായി ബന്ധപ്പെട്ട തൊഴിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഈ വിഷയത്തിൽ കേരള അൺ എയ്ഡഡ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ കത്ത് കൊടുക്കാൻ ചിന്മയ ബാലഭവൻ ഓഫീസിൽ പോയി മടങ്ങുമ്പോൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ചിന്മയ മിഷൻ സെക്രട്ടറി കെ. കെ രാജൻ കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയുകയായിരുന്നു.

കെ. കെ. രാജൻ കാറിൽ കയറാനായി നിൽക്കുമ്പോൾ അധ്യാപിക ഇറങ്ങി വരുന്നതു കണ്ട് അവിടെ നിൽക്കുകയും എന്താടീ നിന്റെ വിചാരം? നിന്റെ കളിയൊക്കെ നിർത്തിത്തരാം നീയും നിന്റെ ഒരു യൂണിയനും. നിന്നെ പിരിച്ചുവിടാൻ പോവുകയാണ്. ഒരുത്തനും അത് തടയാനാകില്ല തുടങ്ങി വൃത്തികെട്ട ഭാഷയിൽ പലതും പറയുകയുമായിരുന്നു.

ലൈംഗികച്ചുവയോടെ അപമാനകരമായി സംസാരിച്ച്, സ്ത്രീയെന്ന നിലയിൽ അപമാനമുണ്ടാക്കുന്ന രീതിയിൽ പെരുമാറി, കയ്യേറ്റം ചെയ്ത് തന്റെ മാന്യതയ്ക്കും അന്തസ്സിനും കളങ്കമുണ്ടാക്കിയ ഇയാൾക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് അധ്യാപിക ടൗൺ സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്നാണ് പോലീസ് നടപടി

error: Content is protected !!
%d bloggers like this: