യുവനടനെ അറസ്റ്റ് ചെയ്ത കേസ്: സുഹൃത്തുക്കൾ കളക്കേസിൽ കുടുക്കിയതാണെന്ന് മാതാപിതാക്കൾ

കണ്ണൂര് പയ്യന്നൂരില് പോക്സോ കേസില് യുവനടനെ അറസ്റ്റ് ചെയ്തത് സുഹൃത്തുകള് തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലെന്ന് മാതാപിതാക്കള്. ചെറുപുഴ സ്വദേശിയായ പി.എം.അഖിലേഷിനെ കഴിഞ്ഞമാസം

ഇരുപത്തിനാലിനാണ് പയ്യന്നൂര് പൊലീസ് അറസ്റ്റ് ചെയ്തത്.
മകനെ സുഹൃത്തുക്കള് കേസ്സില് കുടുക്കിയെന്നാണ് മാതാപിതാക്കളുടെ ആരോപണം. സിനിമയില് അവസരം നല്കാമെന്ന് പറഞ്ഞ് പതിനേഴുകാരിയെ പീഡിപ്പിച്ചെന്നാണ് അഖിലേഷിനെതിരെയുള്ള കേസ്. അഖിലേഷും സുഹൃത്തുക്കളും പരാതിക്കാരിയായ പെണ്കുട്ടിയും ഉള്പ്പെടെ സിനിമയുടെ ഓഡിഷന് പങ്കെടുത്തിരുന്നു. അഖിലേഷും സുഹൃത്തുക്കളും തമ്മില് തര്ക്കവും സംഘര്ഷും ഉണ്ടായി. ഇതിന് ശേഷമാണ് പരാതിയുമായി പെണ്കുട്ടി പൊലീസിനെ സമീപിച്ചതെന്ന് മാതാപിതാക്കള് പറയുന്നു.
സംഭവത്തിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്കാനൊരുങ്ങുകയാണ് മാതാപിതാക്കള്.

പെണ്കുട്ടിയും അഖിലേഷിന്റെ സുഹൃത്തുക്കളും ഉള്പ്പെടുന്ന ചിത്രങ്ങളും പൊലീസിന് കൈമാറി.

error: Content is protected !!
%d bloggers like this: