തളിപറമ്പിൽബൈക്ക് ട്രാൻസ്ഫോമറിലിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്

കണ്ണൂർ: തളിപ്പറമ്പിൽ ബൈക്ക് റോഡരികിലെ ട്രാൻസ്ഫോർമറിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ

യാണ് അപകടം പെയിന്റിംഗ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന കുറുമാത്തുർ ചൊറുക്കളയിലെ കോട്ടപ്പുറത്ത് അൻഷാഫ് ( 21 ), കല്ലക്കുടിയൻ വിപിൻ (21) എന്നിവർക്കാണ് പരിക്കേറ്റത് നിയന്ത്രണം വിട്ട ബൈക്ക് സഹകരണ ആശുപത്രിക്ക് സമീപം റോഡരികിലെ ട്രാൻസ്ഫോർമറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

error: Content is protected !!
%d bloggers like this: