കണ്ണൂർ പയ്യാവൂർ ചതുരമ്പുഴയിൽ വാഹനാപകടത്തിൽ രണ്ടു മരണം

കണ്ണൂർ പയ്യാവൂർ ചതുരമ്പുഴയിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞാണ് അപകടം. അപകടത്തിൽ കാർ കത്തി നശിച്ചു,ഒരാളുടെ മൃതദേഹം കത്തി കരിഞ്ഞ നിലയിലാണ്. രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഉണ്ടായ അപകടം മലയോര മേഖലയെ ഞെട്ടിച്ചു. ചന്ദനക്കാപാറ സ്വദേശികളാണ് മരിച്ചത്.

റോഡരികിലെ കലുങ്കിനിടിച്ച KL.59 A 5975 നമ്പർ സ്വിഫ്റ്റ് കാർ നടുവേ മുറിഞ്ഞ് കാറിന്റെ പുറകുവശം കലുങ്കിൽ നിന്നും താഴേക്ക് പതിച്ച് കത്തി അമരുകയായിരുന്നു. കാറിന് പുറകിൽ കത്തിക്കരിഞ്ഞ മൃതശരീരം ഫയർഫോഴ്സും പോലീസും ഏറെ പണിപെട്ടാണ് പുറത്തെടുത്തത്. കാറിന്റെ മുൻവശം 30 മീറ്ററോളം അകലെയുള്ള ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു പോസ്റ്റും തകർന്നു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

error: Content is protected !!
%d bloggers like this: