ഡ്യൂട്ടിയിലുള്ള പോലീസുകാരന്‍റെ മുഖത്തടിച്ചു; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

കണ്ണൂർ: ഡ്യൂട്ടിക്കിടെ പോലീസിനെ ആക്രമിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. കണ്ണൂർ ഇല്ലത്തുതാഴെ സ്വദേശി

സജുവി (38) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച വൈകുന്നേരം തലശേരി നഗരത്തിലെ ഇല്ലത്തുതാഴെ പിക്കറ്റ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍റെ യൂണിഫോം വലിച്ചുകീറുകയും മുഖത്തടിച്ചു പരിക്കേൽപ്പിച്ചെന്നുമാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് മറ്റു രണ്ടുപേർക്കെതിരേ കേസെടുത്തിട്ടുണ്ട്.

ഗതാഗത തടസമുണ്ടാക്കുന്ന വിധത്തിൽ ബൈക്ക് റോഡിൽ നിർത്തിയിട്ടപ്പോൾ മാറ്റിനിർത്താൻ പിക്കറ്റ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. പോലീസിനോടു തട്ടിക്കയറിയ പ്രത ികൾ പോലീസ് പോലീസിന്‍റെ പണിയെടുത്താൽ മതിയെന്നും ബാക്കി ഞങ്ങൾ നോക്കിക്കൊള്ളാമെന്നും പറഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ പോലീസ് ഓഫീസർ വടകര സ്വദേശി സജീവിന്‍റെ യൂണിഫോം വലിച്ചുകീറുകയും മുഖത്തടിക്കുകയുമായിരുന്നു.

വിവരമറിഞ്ഞ് കൂടുതൽ പോലീസ് സ്ഥലത്തെത്തി സജുവിനെ അറസ്റ്റ് ചെയ്തു. ബാക്കി പ്രതികൾ ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

%d bloggers like this: