വൃത്തിഹീനവും വാസ യോഗ്യവുമല്ലാത്ത അന്യസംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രം അടച്ചു പൂട്ടാൻ ഉത്തരവ്

പാനൂര്‍: അന്യസംസ്ഥാന തൊഴിലാളി താമസ കേന്ദ്രം അടച്ചു പൂട്ടാൻ ആരോഗ്യ വകുപ്പ് ഉത്തരവ് നല്കി. കുന്നോത്ത് പറമ്പ ഗ്രാമപഞ്ചായത്തിലെ

പാറാട് ടൗണിനടുത്തുള്ള വടക്കെയിന്റ വിട വി.കെ .അബ്ദുള്ള ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളാണ് കുന്നോത്ത് പറമ്പ പഞ്ചായത്ത് ആരോഗ്യ വകുപ്പധികൃതർ അടച്ചു പൂട്ടാൻ നോട്ടീസ് നല്കിയത്.

അധികൃതരുടെ പരിശോധനയിൽ വാസയോഗ്യമല്ലെന്നും ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നങ്ങളൂണ്ടെന്നും കണ്ടതിനെ തുടർന്നാണ് വിവിധ വകുപ്പുകൾ പ്രകാരം നടപടി: പരിശോധനക്ക് ഹെൽത്ത്‌ ഇൻസ്പെക്ടർ ടി.കെ.പ്രേമൻ, സലാം, വിജയരാഘവൻ എന്നിവർ നേതൃത്വം നല്കി. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്

%d bloggers like this: