പാപ്പിനിശ്ശേരി ചുങ്കത്ത് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ലോറിക്കു പിറകിൽ ഇടിച്ചു പത്തിലധികം യാത്രക്കാർക്കു പരുക്ക്

ചുങ്കത്ത് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ലോറിക്കു പിറകിൽ ഇടിച്ചു പത്തിലധികം യാത്രക്കാർക്കു പരുക്ക്. മിക്കവരുടെയും പരുക്ക് നിസ്സാരമായതിനാൽ പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്നു ചികിത്സ നൽകി വിട്ടയച്ചു. ഇന്നലെ വൈകിട്ട് 3.40നു കണ്ണൂരിൽ നിന്നു കാസർകോടേക്കു പോവുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് മുന്നിലെ മത്സ്യലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. അമിതവേഗത്തിൽ മറികടക്കാൻ ശ്രമിക്കവേയാണ് അപകടം. മിക്ക യാത്രക്കാരും ബസിനുള്ളിൽ വീണുപോയി. ബസിന്റെ മുൻഭാഗം തകർന്നു

error: Content is protected !!
%d bloggers like this: