നിപ്പാ വൈറസ്: വ്യാജ പ്രതിരോധമരുന്ന് വിതരണം ചെയ്ത ഓഫീസ് അറ്റന്‍ഡറെ സസ്‌പെന്‍ഡു ചെയ്തു

നിപ്പാ വൈറസിനെതിരെ വ്യാജ പ്രതിരോധമരുന്ന് വിതരണം ചെയ്ത ഓഫീസ് അറ്റന്‍ഡറെ സസ്‌പെന്‍ഡു ചെയ്തതായി മന്ത്രി കെകെ ശൈലജ.കോഴിക്കോട്ട് മുക്കം സര്‍ക്കാര്‍ ഹോമിയോ ആശുപത്രി അറ്റന്‍ഡറെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വാര്‍ത്ത അറിഞ്ഞയുടന്‍ മെഡിക്കല്‍ ഓഫീസറോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. വിശദമായ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

%d bloggers like this: