ഡി സി സി ജന.സെക്രട്ടറിയടെ വീടിന് നേരെ ബോംബാക്രമണം.

തളിപ്പറമ്പ്: ഡി സി സി ജന.സെക്രട്ടറിയടെ വീടിന് നേരെ ബോംബാക്രമണം.  തളിപ്പറമ്പ് നഗരസഭാ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ കൂടിയായ കെ.നബീസാബീവിയുടെ തൃച്ചംബരം ദേശീയപാതയോരത്തെ മൊയ്തീന്‍പള്ളിക്ക് സമീപമുള്ള മെസ്ബാന്‍ എന്ന വീടിന് നേര്‍ക്കാണ് അക്രമം നടന്നത്. ഇന്നലെ രാത്രി 11.50 നായിരുന്നു സംഭവം. ബോംബോറില്‍ മുന്‍വശത്തെ ജനല്‍ചില്ലുകളും കസേരകളും തകര്‍ന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടിന്റെ ജനല്‍ചില്ലുകളും തകര്‍ന്നിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്നാണ് യു ഡി എഫ് ആരോപിക്കുന്നത്. നഗരസഭാ തെരഞ്ഞെടുപ്പില്‍ കാക്കാഞ്ചാല്‍ വാര്‍ഡില്‍ മല്‍സരിച്ചപ്പോള്‍ കള്ളവോട്ടുകള്‍ തടഞ്ഞതിന്റെ പേരില്‍ ഭീഷണി ഉണ്ടായിരുന്നതായി നബീസാ ബീവി പറയുന്നു. സ്റ്റീല്‍ബോംബാണ് എറിഞ്ഞതെന്ന് സംശയിക്കുന്നു. ബോംബിന്റെ അവശിഷ്ടങ്ങളും സ്‌ഫോടന സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍, ഡി സി സി ജന.സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രതിഷേധിച്ചു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് മന: പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കങ്ങളെ കരുതിയിരിക്കണമെന്ന് നേതാക്കള്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: