തളിപ്പറമ്പില്‍ എം.വി.ജിയുടെ വോട്ടുവിഹിതം വര്‍ദ്ധിച്ചു, സി പി എം വോട്ടുകളുടെ അടിത്തറ ഭദ്രം–

തളിപ്പറമ്പ്: സി പി എമ്മിന്റെ അടിത്തറ ഭദ്രമായി തന്നെ തുടരുന്നു, തളിപ്പറമ്പില്‍ എം.വി.ജിയുടെ ആകെ വോട്ട് വിഹിതം വര്‍ദ്ധിച്ചു. ബി.ജെ.പിയുടെ വോട്ടുകള്‍ ഇത്തവണ കുറഞ്ഞു. 2016 ലെ തെരഞ്ഞെടുപ്പില്‍ ജയിംസ്മാത്യുവിന് ലഭിച്ച 91,106 വെട്ടില്‍ നിന്നും എം.വി.ഡിയുടെ വോട്ട് 92,870 ആയിട്ടാണ് വര്‍ദ്ധിച്ചത്.  യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി വന്ന  കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി.അബ്ദുള്‍റഷീദിന് 2016 ല്‍ രാജേഷ് നമ്പ്യാര്‍ക്ക് ലഭിച്ച 50,489 വെട്ടിന്റെ സ്ഥാനത്ത് 19,692 വോട്ടുകള്‍ വര്‍ദ്ധിച്ച് 70,181 ആയി. രാജേഷ്‌നമ്പ്യാര്‍ മല്‍സരിച്ച സമയത്ത് സജീവമാകാതിരുന്ന കോണ്‍ഗ്രസ്-ലീഗ് സംഘടനകള്‍ ഇത്തവണ പൂര്‍ണമായും അബ്ദുള്‍റഷീദിന് വേണ്ടി പ്രവര്‍ത്തിക്കാനിറങ്ങിയതും പരമാവധി വോട്ടുകള്‍ ചെയ്തതുമാണ് വോട്ട് കൂടാനിടയാക്കിയത്.  ആകെയുള്ള 2,13,096 വോട്ടില്‍ പോള്‍ചെയ്ത 1,72,483(80.94%) വോട്ടില്‍ എം.വി.ഗോവിന്ദന് 92,870 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അബ്ദുള്‍ റഷീദിന് 70,181 വോട്ടുകള്‍ ലഭിച്ചു. ബി.ജെ.പിയുടെ എ.പി.ഗംഗാധരന് 13,088 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2016 ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന പി.ബാലകൃഷ്ണന് ലഭിച്ച 14,742 വോട്ടില്‍ നിന്ന് 1654 വോട്ടുകള്‍ കുറവ് മാത്രമാണ് എ.പി.ഗംഗാധരന് ലഭിച്ചത്. 2016 ല്‍ ജയിംസ്മാത്യുവിന് ലഭിച്ച 40,617 വോട്ടിന്റെ ഭൂരിപക്ഷം  ഇത്തവണ എം.വി.ജിക്ക് 22,689 വോട്ടുകളായി കുറഞ്ഞുവെങ്കിലും 2016 ല്‍ ജയിംസ്മാത്യുവിന് ലഭിച്ച 91,106 വോട്ടില്‍ നിന്നും 1764 വോട്ട് വര്‍ദ്ധിച്ച് 92,870 വോട്ടുകളാണ് ഇത്തവണ എല്‍ ഡി എഫിന് ലഭിച്ചത്. അതേ അവസരത്തില്‍ രാജേഷ് നമ്പ്യാര്‍ക്ക് 2016 ല്‍ ലഭിച്ച 50,489 വോട്ടില്‍ നിന്നും കുത്തനെ ഉയര്‍ന്ന് 70,181 വോട്ടുകളാണ് ഇത്തവണ അബ്്ദുള്‍റഷീദിന് ലഭിച്ചത്. 19,692 വോട്ടുകളാണ് യു ഡി എഫിന് വര്‍ദ്ധിച്ചിരിക്കുന്നത്. ബി.ജെ.പി ഇത്തവണ വോട്ടുവിഹിതം 20,000 ന് മേല്‍ വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ 1654 വോട്ടുകള്‍ കുറഞ്ഞത് അവര്‍ക്ക് തിരിച്ചടിയായി. തളിപ്പറമ്പ് നഗരസഭയിലും കൊളച്ചേരി, ചപ്പാരപ്പടവ് പഞ്ചായത്തുകളിലും മാത്രമാണ് യു ഡി എഫ് മുന്നില്‍ നിന്നത്.  എല്‍ ഡി എഫിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം എം.വി.ജി ഏറെ മുന്നില്‍ നിന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: