ചാക്യാളിയിൽ വീടിനുനേരേ ബോംബേറ്

ചക്കരക്കല്ല്: ഓടത്തിൽപീടിക ചാക്യാളിയിൽ വീടിനുനേരേ ബോംബേറ്ും വീട്ടുപരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കുനേരേ അക്രമവും നടന്നു. ചാക്യാളിയിലെ ശിവഗംഗയിൽ കെ.പി. ദാസന്റെ വീടിനുനേരേയാണ് ബോംബെറിഞ്ഞത്. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ബൈക്കുകളിലെത്തിയ സംഘമാണ് അക്രമം നടത്തിയത്.

ബോംബേറിൽ വീടിന്റെ മുൻഭാഗത്തെ ജനൽച്ചില്ല്‌, ജനൽ, കട്ടിള എന്നിവ തകർന്നു. വീടിന് സമീപത്ത് നിർത്തിയിട്ട സി.പി. ഷമിലിന്റെ ഗുഡ്സ് ഓട്ടോയുടെ ഗ്ലാസും എസ്. സന്ദീപിന്റെ ബൈക്കിന്റെ സീറ്റും അക്രമിസംഘം തകർത്തു. വീടിന് മുന്നിൽ നിർത്തിയിട്ട പുറക്കണ്ടി സന്ദീപിന്റെ ബൈക്ക് അക്രമിസംഘം കൊണ്ടുപോയി.

ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ ചാക്യാളിയിലെ സി.പി. ഷമിലിന കണ്ണാടിവെളിച്ചം കനാൽ റോഡിൽവെച്ച് ഒരാൾ മർദിച്ചിരുന്നു. മർദിച്ചശേഷം സ്കൂട്ടർ ഉപേക്ഷിച്ച് അക്രമി രക്ഷപ്പെട്ടു. ഷമലിന്റെ കൂട്ടുകാർ ചേർന്ന് ഈ സ്കൂട്ടർ ചക്കരക്കല്ല് പോലീസ്‌ സ്റ്റേഷനിൽ എത്തിച്ചു. അതേസമയം സ്കൂട്ടർ അന്വേഷിച്ച് ചാക്യാളിയിൽ എത്തിയ സംഘമാണ് ബോംബെറിഞ്ഞതും അക്രമം നടത്തിയതും.

ബൈക്കിൽ എത്തിയ സംഘത്തെ കണ്ട് ചാക്യാളി റോഡരികിൽ നിൽക്കുകയായിരുന്ന ദാസനും മക്കളും വീട്ടിലേക്ക് ഓടിക്കയറി. ഇതിന് പിന്നാലെയാണ് വീടിനുനേരെ ബോംബെറിഞ്ഞത്. സംഭവത്തെത്തുടർന്ന് ചക്കരക്കല്ല് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: