ജനപിന്തുണയുടെ വിജയം -രാമചന്ദ്രൻ കടന്നപ്പള്ളി

കണ്ണൂർ: എൽ.ഡി.എഫ്. സർക്കാർ കാഴ്ചവെച്ച സമാനതകളില്ലാത്ത വികസന-സാമൂഹികക്ഷേമ പദ്ധതികൾക്കുള്ള ജനപിന്തുണയാണ് വിജയത്തിലൂടെ വെളിപ്പെട്ടതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ‘കേരളത്തിൽ തുടർഭരണം’ എന്ന എൽ.ഡി.എഫിന്റെ സന്ദേശവും അഭ്യർഥനയും ജനം നെഞ്ചേറ്റി. കണ്ണൂരിൽ നടപ്പാക്കിയ സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരം കൂടിയാണിത്. ചരിത്രവിജയത്തിൽ പങ്കാളികളായ ജനങ്ങളെ കോൺഗ്രസ് എസ്. സംസ്ഥാന കമ്മിറ്റിക്കുവേണ്ടി അഭിനന്ദിക്കുന്നുവെന്ന് കടന്നപ്പള്ളി പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: