കാറിൽ വന്നവർ റോഡിൽ വെച്ചു പടക്കം പൊട്ടിച്ചു; ലീഗ് ഓഫീസ് ജനൽ ഗ്ലാസിന് കേടുപാട് സംഭവിച്ചു; കണ്ണൂർ സിറ്റി പോലീസ് സ്ഥലത്തെത്തി; രണ്ട് പേർക്കെതിരെ കേസെടുത്തു.

 

കണ്ണൂർ : കണ്ണൂർ താണക്ക് മുസ്ലിം ലീഗ് ഓഫീസിന് സമീപത്തു കാറിൽ വന്ന രണ്ടു പേർ പടക്കം പൊട്ടിച്ചതിൽ ഓഫീസിലെ മുൻവശത്തെ ഗ്ലാസ്സിന് തകരാർ സംഭവിച്ചതായി ലീഗ് ഭാരവാഹികൾ സിറ്റി പോലീസിൽ പരാതി നൽകി. വെള്ള സ്വിഫ്റ്റ് കാറിൽ എത്തിയ രണ്ടുപേർ കാറിൽ നിന്നും ഇറങ്ങി റോഡിൽ വെച്ചു പടക്കം പൊട്ടിക്കുന്നതിനിടെ ഒരു ജനൽ ഗ്ലാസിന് കേടുപാട് സംഭവിച്ചു എന്നും 1000 രൂപയുടെ നഷ്ടം ഉണ്ടായതായാലും പരാതിയിൽ പറയുന്നു. സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ കണ്ണൂർ സിറ്റി സി ഐ ടി ഉത്തംദാസ്, എസ് ഐ ദിനേശ് കെ എന്നിവർ നടത്തിയ പരിശോധനയിൽ കാറും കാറിൽ വന്നവരെയും തിരിച്ചറിഞ്ഞു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടതായ കാർ സിറ്റി പോലീസ് കസ്റ്റഡിയിൽ എടുത്തു. സമാധാനമുള്ള സ്ഥലത്ത് മന:പൂർവ്വം സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിന് ഓഫീസ് സെക്രട്ടറിയുടെ പരാതിയിൽ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും സിറ്റി സി ഐ ടി. ഉത്തംദാസ് അറിയിച്ചു. സംഭവമറിഞ്ഞ് കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ബാലകൃഷ്ണൻ നായർ സ്ഥലത്തെത്തി പരിശോധന നടത്തി.
– അബൂബക്കർ പുറത്തീൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: