3 ലിറ്റർ ചാരായം കടത്തികൊണ്ടുവന്ന യുവാവിന്റെ പേരിൽ കേസ്സെടുത്തു


ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ. അഹമ്മദിന്റെ നേതൃത്വത്തിൽ പോത്തുകുണ്ട് , താറ്റ്യാട്ട്, ചാണോകുണ്ട് ഭാഗങ്ങളിൽ പട്രോൾ ചെയ്ത് വരവെ തളിപ്പറമ്പ് താലൂക്കിൽ വെള്ളാട് അംശം തടിക്കടവ് ദേശത്ത് ചാണോക്കുണ്ട് ടൗണിൽ വെച്ച് 1 ലിറ്റർ കൊളുന്ന 3 കുപ്പികളിലായി വില്പനക്കായി കൊണ്ടുവന്ന 3 ലിറ്റർ ചാരായം കടത്തികൊണ്ടുവന്ന തളിപ്പറമ്പ് താലൂക്കിൽ കൂവേരി അംശം ദേശം മംഗര താമസം പാറോൽ വീട്ടിൽ അബൂബക്കർ മകൻ അനസ് .പി വയസ് – 31/2021 എന്നയാൾക്കെതിരെ കേസ്സെടുത്തു . പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സജീവ് പി.ആർ, ഗ്രേഡ് പ്രിവ : ഓഫീസർ സാജൻ കെ.കെ സിവിൽ എക്സൈസ് ഓഫീസർമാരായ മധു. ടി.വി., ധനേഷ് ടി.വി എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: