മദ്യശാലകൾ അടച്ചതോടെ വാറ്റ് ചാരായം വിൽപ്പനയ്ക്കെത്തിയ പെരുവട്ടം സ്വദേശി മധ്യവയസ്ക്കനെതിരെ ആലക്കോട് എക്സൈസ് കേസെടുത്തു

എക്സൈസ്‌ റെയ്ഞ്ച് ഓഫീസ് ആലക്കോട് കോവിഡിന്റെ പശ്ചാത്തലത്തിൽ മദ്യശാലകൾ അടച്ചതോടെ വാറ്റ് ചാരായം വിൽപ്പനയ്ക്കെത്തിയ കുണ്ടേരി,പെരുവട്ടം, പ്രദേശത്തെ പ്രധാന ചാരായം വില്പനക്കാരനായ മധ്യവയസ്ക്കനെതിരെ ആലക്കോട് എക്സൈസ് കേസെടുത്തു . ആലക്കോട് എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ ഇന്ന് (01.05.2021) അതിരാവിലെ തേർത്തല്ലി, കുണ്ടേരി പെരുവട്ടം എന്നീ പ്രദേശങ്ങളിൽ നടത്തിയ റെയ്‌ഡിൽ 5 ലിറ്റർ വാറ്റുചാരായം കൈവശം വെച്ച് കടത്തി വരികയായിരുന്ന പയ്യന്നൂർ താലൂക്കിൽ തിരുമേനി അംശം നരമ്പു ദേശം കുണ്ടേരി താമസം കണ്ണൻ മകൻ പള്ളത്ത് വീട്ടിൽ കുഞ്ഞികണ്ണന്റെ (60) പേരിൽ അബ്‌കാരി കേസ് എടുത്തു. ഈ പ്രദേശങ്ങളിലെ പ്രധാന ചാരായ വില്പനക്കാരനായ ഇദ്ദേഹത്തിനെതിരെ നിരവധി പരാതികൾ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ആലക്കോട് എക്സൈസ് ഇദ്ദേഹത്തെ കുറച്ചുദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെട്ടതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ അഹമ്മദ് കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സാജൻ കെ. കെ,CEO മാരായ മധു ടി. വി, ധനേഷ് വി, ശ്രീജിത്ത് വി,ഡ്രൈവർ ജോജൻ. എന്നിവർ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: