കോവിഡ് വ്യാപനം തടയാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് ആലോചിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : കോവിഡ് വ്യാപനം തടയാൻ ലോക്ക്ഡൗൺ നടപ്പാക്കണോയെന്ന് ആലോചിക്കണമെന്ന് സുപ്രീം കോടതി. സ്വമേധയാ എടുത്ത കേസിലെ ഇടക്കാല ഉത്തരവിലാണ് നിരീക്ഷണം.

കേന്ദ്രസർക്കാരിൻറെ വാക്സീൻ നയം മൗലിക അവകാശത്തിൻറെ ലംഘനമാകുമെന്നും അത് തിരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ആശുപത്രി പ്രവേശനത്തിന് ദേശീയ നയം രൂപീകരിക്കണം. അതു വരെ പ്രാദേശിക രേഖകളില്ലെന്ന പേരിൽ ആർക്കും പ്രവേശനം നിഷേധിക്കരുത്.

ഓക്സിജൻ ക്ഷാമം തീർക്കാൻ നാലുദിവസത്തിനുള്ളിൽ സംഭരണം ഉറപ്പാക്കണം. ലോക്ക്ഡൗൺ ഏർപ്പെടുത്തിയാൽ ദുർബലവിഭാഗങ്ങൾക്കുള്ള സഹായം കേന്ദ്രസർക്കാർ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: