വ്യാജവാറ്റിനെതിരെ ശക്തമായ നടപടികളുമായ് പിണറായി എക്സൈസ്

സംസ്ഥാനത്ത് കോറോണയുമായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ ആയ സാഹചര്യത്തിൽ വ്യാജവാറ്റിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ് പിണറായി എക്സൈസ് റെയിഞ്ച്. ബീവറേജുകൾ പൂട്ടുകയും കള്ള് ഷാപ്പുകൾ അടച്ചിടുകയും ചെയ്തതിനാൽ വ്യാജവാറ്റ് ശക്തമാകുമെന്ന് സൂചനകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ് . പ്രവർത്തനം നിലച്ച വട്ടിപ്രം മേഖലയിലെ കരിങ്കൽ ക്വാറികളിൽ ഇന്ന് (03.05.2020) പ്രിവന്റീവ് ഓഫീസർ നസീർ ബി യുടെ നേതൃത്വത്തിൽ പരിശോധന നടത്തിയതിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ നിലയിൽ 250 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ച് ഒരു അബ്ക്കാരി കേസ്സെടുത്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഷാജി യു സിവിൽ എക്സൈസ് ഓഫിസർമാരായ ബിജേഷ് എം, ശരത്ത് പി ടി എന്നിവരും ഉണ്ടായിരുന്നു. ലോക് ഡൗൺ കാലയളവിൽ 1830 ലിറ്ററോളം വാഷും 17.500 ലിറ്റർ ചാരായവും നിരവധി വാറ്റ് ഉപകരണങ്ങളും 2 ഗ്യാസ് സിലിൻണ്ടറുകളും ഗ്യാസ് അടുപ്പുകളും പിണറായി എക്സൈസ് പിടികൂടിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: