നോർക്ക വിദേശ പ്രവാസി രജിസ്‌ട്രേഷൻ 4.13ലക്ഷം കഴിഞ്ഞു

0

കോവിഡ് പ്രതിസന്ധിയെത്തുടർന്ന്  സ്വദേശത്തേക്ക് മടങ്ങാൻ   നോർക്കയിൽ  രജിസ്റ്റർ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 150054 മലയാളികളും  രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ ലോക് ഡൗണിനെ തുടർന്ന് കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ എണ്ണം 5.63 ലക്ഷമായി ഉയർന്നു.

 വിദേശത്തുനിന്നുള്ള പ്രവാസികളിൽ  61009  പേർ തൊഴിൽ നഷ്ടപ്പെട്ട തിനെത്തുടർന്നാണ് മടങ്ങുന്നത്.

വാർഷികാവധിക്ക് വരാൻ ആഗ്രഹിക്കുന്ന 70638 പേരും, സന്ദർശന വിസ കാലാവധി കഴിഞ്ഞ 41236 പേരും വിസകാലാവധി കഴിഞ്ഞതും റദ്ദാക്കപ്പെട്ടവരുമായ 27100 പ്രവാസികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജയിൽ മോചിതരായ 806 പേരും മറ്റുള്ള കാരണങ്ങളാൽ 128061 വിദേശ പ്രവാസികളും കേരളത്തിലേക്ക്  മടങ്ങാൻ ആഗ്രഹിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. രജിസ്റ്റർ ചെയ്ത വിദേശ മലയാളികളുടെ പേരു വിവരവും മുൻഗണനാക്രമവും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എംബസികൾക്കും അയച്ചുകൊടുക്കുന്നതിന് നടപടിയായി.

ഇതര സംസ്ഥാന പ്രവാസികളുടെ രജിസ്‌ട്രേഷനിൽ  കർണാടകയിൽ നിന്ന് മടങ്ങിവരാൻ ഉള്ളവരുടെ എണ്ണം അരലക്ഷത്തോളമായി. ഇവിടെനിന്നും 49233 പ്രവാസികളാണ് ഇതിനകം രജിസ്റ്റർ ചെയ്തത്.   തമിഴ്‌നാട്ടിൽ നിന്ന് 45491 പേരും മഹാരാഷ്ട്രയിൽ നിന്ന് 20869 പേരും സ്വദേശത്തേക്ക് മടങ്ങാനായി നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading