കോവിഡിൽ ഉലയുന്ന കേരളത്തിന് കണ്ണൂരിലുള്ളൊരു പോലീസുകാരന്റെ കൈത്താങ്ങ്

കണ്ണൂര്‍: മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി കണ്ണൂര്‍ ജില്ലയിലെ പോലീസ് സേനക്ക് അഭിമാനമായി പോലീസുകാരന്‍. കണ്ണൂര്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് വിങ്ങിലെ സഞ്ജയ് ആണ് ദുരിതാശ്വാസ നിധിയിലേക്കുള്ള തന്റെ സഹായം കൈമാറിയത്. തന്‍റെ ആഗ്രഹം പോലീസ് മേധാവി യതീഷ് ചന്ദ്ര ഐപിഎസ് നെ അറിയിച്ച പ്രകാരം ജില്ലാ പോലീസ് മേധാവിയുടെ ആസ്ഥാനത്തേക്ക് ക്ഷണിക്കുകയും 50000 രൂപയുടെ ചെക്ക് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി പ്രദീപ് എ വി , കണ്ണൂര്‍ ഡിവൈഎസ്‌പി സദാനന്ദനന്‍ പി പി എന്നിവരുടെ സാന്നിധ്യത്തില്‍ ഡിപിസി യെ നേരിട്ടു ഏല്‍പ്പിക്കുകയുമായിരുന്നു. തുകക്ക് പുറമെ സര്‍ക്കാരിന്‍റെ ഓര്‍ഡിനന്‍സ് പ്രകാരമുള്ള തുകയും നൽകുമെന്ന് സഞ്ജയ് അറിയിച്ചിട്ടുണ്ട്. കണ്ണാടിപ്പറമ്പ് സ്വദേശിയായ സഞ്ജയ് സിനിമ നടന്‍ കൂടിയാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും, സുഡാനി ഫ്രം നൈജീരിയ, ഓട്ടോര്‍ഷ തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ രഹന, രണ്ടു കുട്ടികള്‍ ഉണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: