കണ്ണൂരിൽ യുവാവിന് കുത്തേറ്റു

കണ്ണൂർ : കണ്ണൂരിൽ യുവാവിന് കുത്തേറ്റു. കണ്ണൂർ സിറ്റി ഒറ്റമാവ് സ്വദേശി സക്കീറിനെയാണ് സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചത്. സക്കീറിന് വീടിനകത്ത് വെച്ചാണ് കുത്തേറ്റത്. സുഹൃത്ത് മുഹ്സിനാണ് ഇയാളെ കുത്തിപ്പരിക്കേല്പിച്ചതെന്ന് സൂചന ലഭിച്ചിട്ടുണ്ട് . മുഹ്സിനായി പൊലീസ് തെരച്ചിൽ ശക്തമാക്കി. അക്രമത്തിന് പിന്നിൽ പണമിടപാട് തർക്കമാണെന്ന് പോലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ സക്കീർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

1 thought on “കണ്ണൂരിൽ യുവാവിന് കുത്തേറ്റു

  1. Breaking ന്യൂസ്‌ avlable… perfect newspaper

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: