മുഴുവൻ ആളുകളെയും നാട്ടിലേക്കെത്തിക്കുന്നുണ്ടെന്ന തെറ്റായ സന്ദേശം വിശ്വസിച്ചു അതിഥിതൊഴിലാളികൾ കൂട്ടത്തോടെ റോഡിലിറങ്ങി; സംഭവം കാട്ടാമ്പള്ളി സ്റ്റെപ്പ് റോഡിൽ

വാട്സാപ്പിലൂടെ തെറ്റായ സന്ദേശമറിഞ്ഞ് അതിഥിതൊഴിലാളികൾ സ്റ്റെപ്പ് റോഡിൽ തടിച്ചു കൂടി. മുഴുവൻ ആളുകളെയും നാട്ടിലേക്ക് എത്തിക്കുന്നുണ്ടെന്ന തെറ്റായ വാട്‌സാപ്പ് സന്ദേശമറിഞ്ഞാണ് അതിഥിതൊഴിലാളികൾ റോഡിലിറങ്ങിയത്.

എന്നാൽ തെറ്റായ വാർത്തയാണ് പ്രചരിക്കുന്നതെന്ന് വിശദീകരിച്ച് പോലീസം നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് ശ്യാമളയും തൊഴിലാളികളെ തിരിച്ചയക്കുകയായിരുന്നു. അൽപ സമയം മുൻപാണ് റെഡ് അലർട്ട് നിലനിൽക്കുന്ന കണ്ണൂരിലെ കാട്ടാമ്പള്ളി സ്റ്റെപ്പ് റോഡിൽ അധികൃതരുടെ വിലക്ക് ലംഘിച്ച് തൊഴിലാളികൾ റോഡിലിറങ്ങിയത്.

കഴിഞ്ഞ ദിവസം ആലുവയിൽനിന്ന് 1200-ഓളം അതിഥിതൊഴിലാളികളെ തീവണ്ടിയിൽ ഒഡിഷയിലേക്ക് കൊണ്ടുപോയിരുന്നു. ഈ സാഹചര്യത്തിൽ മുഴുവൻ ആളുകളെയും നാട്ടിലെത്തിക്കുന്നുണ്ടെന്ന് ഒരു വിഭാഗം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എന്നാൽ ഇന്ന് വൈകുന്നേരം ബീഹാറിലേക്ക് കണ്ണൂരിൽ നിന്ന് ഒരു ട്രെയിൻ പുറപ്പെടുന്നുണ്ട്. ഇത് പക്ഷെ ക്യാംപുകളിൽ എത്തി ആരോഗ്യ വിഭാഗം കർശന പരിശോധന നടത്തി തിരഞ്ഞെടുക്കുന്നവരെ മാത്രമാണ്. അതിഥി തൊഴിലാളികൾ സ്വന്തം നിലയ്ക്ക്‌ റെയിൽവേ സ്റ്റേഷനുകളിൽ എത്തരുതെന്ന് പോലീസ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: