സൂപ്പര്‍ ഫാസ്റ്റില്‍ യാത്രക്കാര്‍ക്ക് കുടിവെള്ളമെത്തിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍

സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസില്‍ കുടിവെള്ളം ലഭ്യമാക്കി കെഎസ്ആര്‍ടിസി. കെഎസ്ആർടിസിയുടെ കുമളി കൊന്നക്കാട് സൂപ്പർഫാസ്റ്റ് ബസ്സിലെ യാത്രക്കാര്‍ക്കാണ് കുപ്പിവെള്ളം ലഭ്യമാക്കിയിരിക്കുന്നത്. യാത്രികർക്ക് കുടിവെള്ളം നൽകുന്നത് ഈ ബസ്സിലെ ജീവനക്കാരാണ്. സാധാരണ ഗതിയില്‍ കെഎസ്ആര്‍ടിസിയുടെ പ്രീമിയം സർവീസായ വോൾവോ, സ്‌കാനിയ ബസ്സുകളിലാണ് കുടിവെള്ളം പോലുള്ള സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാവുക. ജീവനക്കാരുടെ സേവനത്തിന് പൂർണ്ണ പിന്തുണയും സഹായ സഹകരണങ്ങളുമായി കുമളിയിലെ കെഎസ്ആർടിസി ഫാൻസും, കെഎസ്ആർടിസി കുമളി ഡിപ്പോയിലെ ജീവനക്കാരും, കുമളി- കൊന്നക്കാട് സൂപ്പർഫാസ്റ്റ് വാട്ട്സാപ്പ് കൂട്ടായ്മയും ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: