നടിയെ ആക്രമിച്ച കേസ്; വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസില്‍ എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. നേരത്തെ, വിചാരണ തുടങ്ങുന്നത് വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. സുപ്രീം കോടതി സ്റ്റേ നിലവില്‍ വരുന്നതോടെ വിചാരണ നടപടികള്‍ വൈകും.നടിയെ പീഡിപ്പിച്ചതിന്‍റെ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് രേഖയാണോ, തൊണ്ടി മുതല്‍ ആണോ എന്നതില്‍ തീരുമാനം അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. വേനല്‍ അവധിക്ക് ശേഷം ജൂലൈയില്‍ കോടതി തുറക്കുമ്പോള്‍ ആകും സര്‍ക്കാര്‍ ഇനി നിലപാട് അറിയിക്കുക. ജൂലൈ മൂന്നാം വാരം ആണ് ദിലീപിന്‍റെ ഹര്‍ജി സുപ്രീം കോടതി ഇനി പരിഗണിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: