കണ്ണൂർ ജയിൽ സൊസൈറ്റിയിൽ കവർച്ച ; മോഷണം പോയത് 52000 രൂപയും ഫ്രൂട്ടിയും ഐസ്ക്രീമും

കണ്ണൂർ ജയിൽ ജീവനക്കാരുടെ സൊസൈറ്റിയിൽ കവർച്ച.മോഷണം പോയത് 52000 രൂപയും ഫ്രൂട്ടിയും ഐസ്ക്രീമും കഴിഞ്ഞ മാസം മുപ്പതിനാണ് സംഭവം.ഓഫീസിന്‍റെ മുക്കും മൂലയും പരിചയമുള്ള വ്യക്തിയാണ് കള്ളാണെന്നാണ് പോലീസിന്‍റെ നിഗമനം.സെൻട്രൽ ജയിലിന് എതിർവശത്തു ദേശീയ പാതയ്ക്കരികിലാണു ജയിൽ ജീവനക്കാരുടെ സഹകരണ സംഘമായ ജയിൽ എംപ്ലോയീസ് വെൽഫെയർ കോ–ഓപ്പറേറ്റിവ് സൊസൈറ്റി ഓഫിസ് കെട്ടിടം.വിറ്റുവരവായ 51500 മേശയിൽ നിന്നാണ് കള്ളൻ മോഷ്ടിച്ചത്.ശേഷം സ്റ്റോർ റൂമിൽ നിന്നും 500 രൂപയും എടുത്തിട്ടുണ്ട്.മാത്രമല്ല ഇവിടെനിന്ന് ഐസ്ക്രീമും ഫ്രൂട്ടിയും എടുത്തു കഴിച്ചാണ് കള്ളൻ മടങ്ങിയത്.കേസെടുത്ത ടൗൺ പൊലീസ് സഹകരണ സംഘം ഭാരവാഹികളുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: