ഗതാഗതക്കുരുക്കിൽ കൊച്ചി നഗരം

അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​ട​ച്ച​തോ​ടെ ഇ​ട​പ്പ​ള്ളി-​വൈ​റ്റി​ല റൂ​ട്ടി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം. പാ​ലം അ​ട​ച്ച​തോ​ടെ പാ​ലാ​രി​വ​ട്ട​ത്തു​നി​ന്നും കാ​ക്ക​നാ​ടു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ബൈ​പാ​സി​ലേ​ക്ക് ക​യ​റി യു​ടേ​ണ്‍ എ​ടു​ത്താ​ണ് യാ​ത്ര തു​ട​രേ​ണ്ട​ത്. ഇ​ങ്ങ​നെ യു​ടേ​ണ്‍ എ​ടു​ക്കു​ന്ന​തി​നാ​യി വാ​ഹ​ന​ങ്ങ​ള്‍ നിർത്തിയിടുമ്പോഴാണ് ഗ​താ​ഗ​ക്കു​രു​ക്കു​ണ്ടാ​കു​ന്ന​ത്. യു​ടേ​ണ്‍ എ​ടു​ക്കാ​നു​ള്ള വാ​ഹ​ന​ങ്ങ​ളോ​ടൊ​പ്പം പൈ​പ്പ് ലൈന്‍ സി​ഗ്ന​ല്‍ ക​ഴി​ഞ്ഞു വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും കൂ​ടി​യാ​കുമ്പോ​ള്‍ ഈ ​ഭാ​ഗ​ത്ത് രൂ​ക്ഷ​മാ​യ ഗതാഗതക്കുരുക്കാണ് അനു​ഭ​വ​പ്പെ​ടു​ന്ന​ത്. ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്കു ക​ട​ന്നു പോകുന്നതിനു ബു​ദ്ധി​മു​ട്ടു​ണ്ടാ​യി. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഓ​ഫീ​സ് സ​മ​യ​ങ്ങ​ളി​ല്‍ ന​ല്ല തി​രി​ക്കാ​ണ് അനുഭ​വ​പ്പെ​ടു​ന്ന​ത്. അ​തി​നി​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​തോ​ടെ പ്ര​ദേ​ശ​ത്ത് പൊ​ടി​ശ​ല്യ​വും തുടങ്ങിയി​ട്ടു​ണ്ട്. ചൂ​ട് കൂ​ടി​യ ദി​വ​സ​ങ്ങ​ളി​ല്‍ മണി​ക്കു​റു​ക​ളോ​ളം നീ​ളു​ന്ന വാ​ഹ​ന​ക്കു​രു​ക്ക് ഇ​രു​ച​ക്ര വാഹനങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷി​ടി​ക്കു​ന്നു.ടാ​റിം​ഗ് പൊ​ട്ടി പൊ​ളി​യു​ന്ന​ത് പു​റ​മേ പാല​വും പാ​ല​ത്തി​ലേ​ക്കു​ള്ള വ​ഴി​യും ചേ​രു​ന്നി​ട​ത്ത് വ​ലി​യ രീ​തി​യി​ലു​ള്ള കു​ഴി​ക​ളും രൂ​പ​പ്പെ​ട്ട​തി​നെ തുടര്‍ന്നാണു പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി അ​ട​ച്ചി​ട്ട​ത്.52 കോ​ടി രൂ​പ ചെ​ല​വി​ല്‍ പ​ണി​ത പാ​ലം 2016ല്‍ ​മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് നാ​ടി​നു സ​മ​ര്‍​പ്പി​ച്ച​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: