വിസ്മയമായി ലാ മ്യുറാലെ ചിത്ര പ്രദർശനം

വിവിധ മേഖലകളിൽ പ്രവർത്തിക്കുമ്പോഴും ചിത്രകലയോടുള്ള തീവ്രമായ അഭിനിവേശനം ഉള്ളിൽ കൊണ്ട് നടക്കുന്ന ഒരു കൂട്ടം ചിത്രകാരന്മാരുടെ കൂട്ടായ്മയിൽ ഒരുക്കിയ ചിത്രപ്രദർശനത്തിനു കണ്ണൂർ മോഹൻ ചാലാട് ആർട്ട് ഗാലറിയിൽ തുടക്കമായി.ഈ മാസം ഒന്നുമുതൽ ആരംഭിച്ച പ്രദർശനം കാണുവാനും ആസ്വദിക്കുവാനും നിരവധി ചിത്രപ്രേമികളാണ് ദിനംപ്രതി എത്തുന്നത്.കണ്ണൂർ റൂഡ്‌സെറ്റി ഇൻസ്റ്റിറ്റിറ്റ്യുട്ടിൽ ചുവർ ചിത്രകലയിൽ ഒരു മാസത്തെ പരിശീലനം നേടിയ സലിഷ് ചെറുപുഴ ,മഹേഷ്,രതീഷ്,വികേഷ്,നമിത,രശ്മി,ശില്പ,പ്രീജ,നയന,നിജി,തുടങ്ങിയ 14 ചിത്രകാരന്മാരുടെ ഏകദേശം 26 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.ചിത്രകലയോട്‌ അമിത ആവേശം പുലർത്തുന്ന മികവുറ്റ കലാകാരന്മാരുടെ കഴിവാണ് പ്രദർശനത്തെ വേറിട്ട് നിർത്തുന്നത്.കേരള മ്യുറലിനു പുറമെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള പരമ്പരാഗതമായ ചുവർ ചിത്രങ്ങളായ മധുബനി,വർലി,ബോണ്ട്,കലംകാരി തുടങ്ങിയ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. പ്രശസ്ത ചിത്രകാരനും മ്യുറൽ ചിത്രകാരനുമായ കെ .കെ മാരാർ പ്രദർശനം ഉദ്ഘാടനം ചെയ്‌തു. മെയ് ഒന്നിന് ആരംഭിച്ച ചിത്രപ്രദർശനം മെയ് അഞ്ചിന് അവസാനിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: