കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തു; ദൃശ്യങ്ങൾ പുറത്ത് വിട്ട് സി പി എം

കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകർ കള്ളാ വോട്ടു ചെയ്തെന്നു പറയപ്പെടുന്ന ദൃശ്യങ്ങൾ പുറത്തു വിട്ട് സി പി എം.തളിപ്പറമ്പ് നിയമ സഭ മണ്ഡലത്തിലെ മയ്യിൽ പാമ്പുരുത്തി മാപ്പിള എ യു പി സ്കൂളിലെ 166 ആം ബുത്തിലാണ് മുസ്ലിം ലീഗ് പ്രവർത്തകർ പ്രവാസികളുടെ വോട്ടുകൾ രേഖപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങളാണ് സി പി എം പുറത്തു വിട്ടത്.അതെ സമയം വീഡിയോ എഡിറ്റ് ചെയ്തവയാണെന്നും വ്യാജ ദൃശ്യങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുസ്ലിം ലീഗ് വ്യക്തമാക്കി.എന്നാൽ ലീഗ് പ്രവർത്തകരായ കെ.അനസ്, എം.മുബഷിർ, സാദിഖ്, കെ.മർഷാദ് എന്നിവർ ഒന്നിലേറെ വോട്ട് ചെയ്യുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.അനസ് വേഷം മാറി വന്നു 4 വോട്ട് ചെയ്യുന്നതായും മുബഷിർ, സാദിഖ് എന്നിവർ 3 വോട്ട് വീതം ചെയ്യുന്നതായും ദൃശ്യങ്ങളിലുണ്ട്.കള്ളവോട്ട് ചെയ്യുന്നതു ചോദ്യം ചെയ്ത എൽഡിഎഫ് ബൂത്ത് ഏജന്റിനെ ബൂത്തിലുള്ളവർ ചേർന്നു ഭീഷണിപ്പെടുത്തുന്നതായും ദൃശ്യങ്ങളിൽ വ്യക്‌തം.കള്ള വോട്ട് ചെയ്തവരുടെ പേര് വിവരങ്ങളും സി പി എം ഇതിനോടൊപ്പം പുറത്തു വിട്ടിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: