ഒഡീഷയെ വിറപ്പിച്ച് ഫോനി ; 10 ലക്ഷം പേരെ ഒഴിപ്പിച്ചു

പതിനായിരം പേരുടെ ജീവന്‍ അപഹരിച്ച 1999ലെ സൂപ്പര്‍ സൈക്ലോണിന് ശേഷം ഒഡീഷയെ വിറപ്പിച്ച്‌ ഫോനി .ഇതുവരെയായി 14 ജിലകളില്‍ നിന്നും 10 ലക്ഷം പേരെ ഒഴിപ്പിച്ചു. 880 കേന്ദ്രങ്ങളിലായി ഇവരെ താമസിപ്പിക്കും.പുരിയുടെ തെക്ക് ഭാഗത്ത് ഇന്ന് രാവിലെ 10 മണിയോടെ സൈക്ലോണ്‍ എത്തുമെന്നാണ് കലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.200 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും.ഫോനിയുടെ സഞ്ചാര പഥത്തില്‍ 10,000 ഗ്രാമങ്ങളും 50 നഗരങ്ങളും ഉണ്ടെന്നാണ് ഒദ്യോഗിക കണക്ക്. ഭുവനേശ്വര്‍ വിമാനത്താവളം ഇന്നലെ അര്‍ദ്ധരാത്രിയോടെ അടച്ചു. തൊട്ടടുത്ത സംസ്ഥാനമായ ബംഗാളിലും ഫോനിയുടെ അലയൊലികള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കോല്‍ക്കത്ത വിമാനത്താവളം ഇന്ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 6 മണിവരെ അടച്ചുപൂട്ടും. 200 ഓളം ട്രെയിന്‍ സെര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ശനിയാഴ്ചയോടെ ബംഗാള്‍ തീരത്തുകൂടി ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് നീങ്ങുമെന്നാണ് കരുതപ്പെടുന്നത്.ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ സ്ഥിതി നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയും സൈനിക വിഭാഗങ്ങളും സജ്ജമാണ്. സംസ്ഥാനത്തെ ഡോക്ടര്‍മാരടക്കം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കപ്പല്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ ഒരുക്കിയാണ് സൈന്യം കാത്തിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: