ഭീഷണിയുയർത്തി തലശ്ശേരി കടൽപ്പാലം

തലശ്ശേരി കടൽപ്പാലം തകർച്ചാ ഭീഷണിയിൽ.പാലത്തിന്‍റെ തൂണുകളെല്ലാം തുരുമ്പെടുത്തു തുടങ്ങി.മാത്രമല്ല ശക്തമായ തിരമാലകളുടെ അടിയേറ്റ് പാലത്തിന്‍റെ അടിഭാഗവും തകർന്നു തുടങ്ങിയിരിക്കുകയാണ്.1910 ലാണ് ഈ പാലം പണിതത്.വയനാടൻ മലനിരകളിലെയും മൈസൂരുവിലെയും കുരുമുളകും ഏലവും കാപ്പിയും ഉൾപ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങളും മറ്റും കടൽകടന്നത് ഈ തീരം വഴിയാണ്.ദിനം പ്രതി നൂറുകണക്കിനാളുകളാണ് കടൽക്കാഴ്ച ആസ്വാദിക്കാനും സായാഹ്നം ചിലവഴിക്കാനും ഇവിടെ എത്തുന്നത്. എന്നാൽ ചരിത്ര സ്മാരകം അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുന്നതിനു പകരം മതിൽ നിർമിച്ചു സഞ്ചാരികളുടെ പ്രവേശനം തടയാനാണ് അധികൃതർ ശ്രമിച്ചത്.പക്ഷെ നാട്ടുകാർ മതിൽപൊളിച്ച് ഇപ്പോഴും കടൽപ്പാലത്തിലേക്ക് പ്രവേശിക്കുന്നു.ഇതാണെങ്കിലോ അപകടം ക്ഷണിച്ചു വരുത്തുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: