ചരിത്രത്തിൽ ഇന്ന്: മെയ് 3

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ഇന്ന് മെയ് മാസത്തെ ആദ്യ വെള്ളി.. International space day .. കുട്ടികളിൽ പ്രപഞ്ചത്തെക്കുറിച്ചു കൂടുതൽ അവബോധം വളർത്തുന്നതിന് 1997 മുതൽ ആചരിക്കുന്നു..

international tuba day .. താഴ്ന്ന സ്വരങ്ങൾ മാത്രം ഊതുന്ന വാദ്യമായ ട്യൂബ വായിക്കുന്ന സംഗീതജ്ഞർക്കായി സമർപ്പിക്കുന്ന ദിനം.. 1979 മുതൽ ആചരിക്കുന്നു..

world press freedom day.. പത്രപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ടവരുടെ സ്മരണക്കും പത്രസ്വാതന്ത്ര്യം ഉയർത്തി പിടിക്കുന്നതിനുമായി, 1994 മുതൽ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ആചരിക്കുന്നു…

World Sun day ..ലോക സൗരോർജ ദിനം .. സൗരോർജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി അമേരിക്കയിൽ 1978 മുതൽ ആചരിക്കുന്നു.. ഇപ്പോൾ 22 രാജ്യങ്ങളിൽ….

1616- ഫ്രഞ്ച് ആഭ്യന്തര യുദ്ധത്തിന് പരിസമാപ്തി..

1715- എഡ്മണ്ട് ഹാലി, സൂര്യഗ്രഹണ സമയത്തെ Balleys Beads അഥവാ diamond ring എന്ന പ്രതിഭാസം കണ്ടെത്തി…

1802 – വാഷിങ്ടൺ ഡി സി നഗരം സ്ഥാപിതമായി..

1837- ഏതൻസ് സർവകലാശാല സ്ഥാപിതമായി..

1913- ഇന്ത്യൻ സിനിമക്ക് തുടക്കമിട്ട് രാജാ ഹരിശ്ചന്ദ്ര പുറത്തിറങ്ങി..

1939- നേതാജി, അഖിലേന്ത്യാ ഫോർവേർഡ് ബ്ലോക്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രഖ്യാ‌പനം നടത്തി…

1947- യുദ്ധാനന്തര ജപ്പാനീസ് ഭരണഘടന നിലവിൽ വന്നു.. രാജാവിന്റെ പരമാധികാരം എടുത്തു കളഞ്ഞു…

1947- ഇന്ത്യൻ നാഷനൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (INTUC) സ്ഥാപിതമായി…

1952- ഉത്തര ധ്രുവത്തിൽ ആദ്യമായി വിമാനം ഇറങ്ങി…

1978- ലോകത്തെ ആദ്യ സ്പാം ഇമെയിൽ, ഡിജിറ്റൽ എക്വിപ്മെന്റ് കോർപ്പറേഷൻ പ്രതിനിധി, അമേരിക്കയിലെ ആർപ്പാനെറ്റ് ഉപഭോക്താക്കൾക്ക് അയച്ചു…

1997- ഗാരി കാസ്പറോവും IBM ഡീപ് ബ്ലൂ കമ്പ്യൂട്ടരുമായുള്ള ചെസ്സ് മത്സരം തുടങ്ങി…

2005- ഇറാഖിൽ താത്കാലിക ജനകീയ സർക്കാർ അധികാരമേറ്റു..

2013- Aorun zhaoi എന്ന് പേരിട്ട 161 മില്യൺ വർഷം പഴക്കമുള്ള Theropod dinosaurന്റെ ഫോസിൽ, ചൈനയിൽ കണ്ടെത്തി..

2018- വിനോദ് ഖന്നയ്ക്കു ദാദ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചു…

ജനനം

1695- ഹെൻറി പിറ്ററ്റ് – ഫ്രഞ്ച് ഹൈഡ്രോളിക് എഞ്ചിനീയർ.. പിറ്ററ്റ് ട്യൂബിന്റെ ഉപജ്ഞാതാവ്..

1768- ചാൾസ് റ്റെന്നന്റ്- സ്‌കോട്ടിഷ് രസതന്ത്രഞ്ജൻ… ബ്ലീച്ചിങ് പൗഡർ കണ്ടു പിടിച്ച പ്രതിഭ..

1860- വീറ്റൊ വോൾട്രറോ – ഇറ്റാലിയൻ ഗണിത ശാസ്‌ത്രഞ്ജൻ.. functional analysis ന്റെ സ്ഥാപകരിൽ ഒരാൾ..

1881- അലക്സാണ്ടർ കെറൻസ്കി – റഷ്യൻ സോഷ്യലിസ്റ്റ് റവല്യൂഷണറി പാർട്ടി, ബോൾഷവിക്കുകൾ (ലെനിൻ നേതൃത്വം ) ലെൻഷവിക്കുകൾ എന്നിങ്ങനെ പിരിഞ്ഞപ്പോൾ ലെൻഷവിക്കിന്റെ നേതാവ്.. ഫെബ്രുവരി വിപ്ലവത്തെ തുടർന്ന് ലെൻഷവിക്കുകൾ അധികാരത്തിൽ വന്നപ്പോൾ താത്കാലിക പ്രധാനമന്ത്രിയായി..

1892- ജി.പി. തോംസൺ.. ബ്രിട്ടിഷ് ഭൗതിക ശാസ്ത്രജ്ഞൻ. ഇലക്ട്രോണിന്റെ തരംഗസ്വഭാവം സംബന്ധിച്ച പഠനത്തിന് 1937ൽ നോബൽ നേടി..

1896.. ഡോ വി.കെ. കൃഷ്ണമേനോൻ – കോഴിക്കോട് സ്വദേശിയായ ഇന്ത്യയുടെ വിശ്വ പൗരൻ.. നെഹ്റുവിന്റെ വലം കൈ..

ഇന്ത്യൻ രാഷ്ട്രീയത്തിലെ രണ്ടാം സ്ഥാനക്കാരൻ എന്ന് വരെ ടൈം മാസിക വിശേഷിപ്പിച്ചു. മുൻ പ്രതിരോധ മന്ത്രി(1957-62).. യു എൻ സെക്യൂരിറ്റി കൗൺസിലിൽ 8 മണിക്കൂർ നീണ്ട ചരിത്രപ്രസിദ്ധ പ്രസംഗത്തിനുടമ..

1898- ഗോൾഡാ മെയർ – ഇസ്രയലിലെ പ്രഥമ വനിതാ പ്രധാനമന്ത്രി(1969-74)..

1917- കിറോ ഗ്ലിഗോറോവ്- മസിഡോണിയയുടെ ആദ്യ പ്രസിഡന്റ് (1991-99)

1933- സ്റ്റീവൻ വീൻബർഗ് – അമരിക്കൻ സൈദ്ധാന്തിക ശാസ്ത്രജ്ഞൻ.. നോബൽ ജേതാവ്.. ഫസ്റ്റ് ത്രീ മിനിറ്റ്സ്, ക്വാണ്ടം തിയറി ഓഫ് ഫീൽഡ്സ് എന്നിവ പ്രശസ്ത ഗ്രന്ഥങ്ങൾ…

1941- നോന ഗപ്രിണ്ടശ്‌വിലി – ജോർജിയൻ ചെസ്സ് താരം- ആദ്യ വനിത ചെസ്സ് ഗ്രാൻഡ്മാസ്റ്റർ (1978)… 6മത് ലോക വനിത ചെസ്സ് ചാമ്പ്യൻ (1962-78)

1948.. എസ് രമേശൻ നായർ – പ്രശസ്ത മലയാള കവി- ഭക്ത കവി എന്നറിയപ്പെടുന്നു. ശതാഭിഷേകം എന്ന റേഡിയോ നാടകം വിവാദമായി.. സാഹിത്യ അക്കാഡമി അവാർഡ് (2018) ജേതാവ്..

1961- അശോക് ഗെഹ്ലോട്ട് – രാജസ്ഥാൻ മുഖ്യമന്ത്രി (1998-2003, 2008-2013,2018- )

ചരമം

1969- ഡോ സക്കീർ ഹുസൈൻ – ഇന്ത്യൻ രാഷ്ട്രപതിയാകുന്ന മൂന്നാമത് വ്യക്തി.. പദവിയിലിരിക്കെ മരണപ്പെട്ട ആദ്യ വ്യക്തി.. 1963ൽ ഭാരതരത്നം ലഭിച്ചു.

1981- നർഗിസ് ദത്ത് .. 1940- 60 കാലഘട്ടങ്ങളിലെ ബോളിവുഡ് നടി.. 1958ൽ പദ്മശ്രീ അവാർഡ് ലഭിച്ച ആദ്യ ചലച്ചിത്ര നടിയായി…

2006- പ്രമോദ് മഹാജൻ- മുൻ കേന്ദ്ര മന്ത്രി.. ബി.ജെ.പി നേതാവ്..

2011 – വാസു പ്രദീപ്. പ്രശസ്ത നാടക സംവിധായകൻ.. 150 ഓളം നാടകത്തിന് പിന്നിൽ പ്രവർത്തിച്ചു.. കണ്ണുർ ചാല സ്വദേശി, കോഴിക്കോട്ട് തട്ടകമായി തെരഞ്ഞെടുത്തു..

2014- ഗാരി ബെക്കർ- അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ.. 1992ൽ ധനതത്വ ശാസ്ത്രത്തിൽ നൊബേൽ ലഭിച്ചു..

(സംശോധകൻ – കോശി ജോൺ . എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: