കാൻസർ വിമുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ചക്ക മഹോത്സവം സമാപിച്ചു

കണ്ണപുരം പഞ്ചായത്ത് കാൻസർ വിമുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ചക്ക മഹോത്സവം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം പി .പി ഷാജിർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ വി രാമകൃഷ്ണൻ അധ്യക്ഷനായി. മത്സര വിജയികൾക്ക് കണ്ണപുരം സർവീസ് ബാങ്ക് പ്രസിഡന്റ് എൻ ശ്രീധരൻ സമ്മാനം നൽകി. കെ ഷൈന, എം. വി ബാലൻ, എ രാമചന്ദ്രൻ, പി. വി പത്മനാഭൻ, ഡോ. ഫിൻസ് എം ഫിലിപ് എന്നിവർ സംസാരിച്ചു. കെ മോഹനൻ സ്വാഗതവും സി. വി സുരേഷ് ബാബു നന്ദിയും പറഞ്ഞു.

കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: