കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ നിരീക്ഷണ വാര്‍ഡില്‍ നിന്നും പ്രതി തടവ് ചാടി. മോഷണ കേസില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശ് ആമിര്‍പൂര്‍ സ്വദേശി അജയ് ബാബുവാണ് ഐസൊലേഷന്‍ വാര്‍ഡിന്‍റെ വെന്‍റിലേഷന്‍ തകര്‍ത്ത് കടന്ന് കളഞ്ഞത്. മാര്‍ച്ച്‌ 25നാണ് ഇയാളെ ജയിലിലേക്ക് കൊണ്ടുവന്നത്.

കാ​സ​ര്‍​ഗോ​ഡ് പ​ഴ​യ ബ​സ്റ്റാ​ന്‍റിന് സമീ​പ​ത്തെ കാ​ന​റ ബാ​ങ്കി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ള്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ​ത് കൊ​ണ്ടും കാ​സ​ര്‍​ഗോ​ട്ട് നി​ന്നും കൊ​ണ്ടു​വ​ന്ന​തു​കൊ​ണ്ടു​മാ​ണ് ഇ​യാ​ളെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി​യ​ത്.
പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: