കൗണ്സലിംഗ് പഠനം, പരിശീലനം” പുസ്തകം പ്രകാശനം നടത്തി

അബുദാബി: ജീനിയസ് പബ്ലിക്കേഷൻസ് പുറത്തിറക്കിയ പ്രമുഖ ട്രൈനറും കൗണ്സിലറുമായ എസ് വി മുഹമ്മദലിയുടെ കൗണ്സലിംഗ് പഠനം, പരിശീലനം എന്ന പുസ്തകത്തിന്റെ പ്രകാശനം അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്നു. പവർ ഗ്രുപ് എം ഡി രാജന് നൽകി സിദ്ധീഖ് അൽ റാംസ് ദുബൈ നിർവ്വഹിച്ചു.

കൗണ്സലിംഗ് പഠനം ആഗ്രഹിക്കുന്നവർക്കും പരിശീലകർക്കും ഉപകാര പ്രദമാകുന്ന പ്രഥമ പുസ്തകം കൂടിയാണെന്ന് സാമൂഹ്യ പ്രവർത്തകൻ വി പി കെ അബ്ദുല്ല പുസ്തക പരിചയം നടത്തി കൊണ്ട് സംസാരിച്ചു. കരപ്പാത്ത് ഉസ്മാന്റെ ആധ്യക്ഷ്യതയിൽ നടന്ന ചടങ്ങിൽ സെന്റർ പ്രസിഡന്റ് പി ബാവ ഹാജി ഉത്ഘാടനം ചെയ്തു. വിശുദ്ധിയുടെ സഞ്ചാര ഭൂമിയിൽ എന്ന പുസ്തകത്തിന്റ് രചയിതാവ് സയ്യിദ്‌ അബ്ദുൾ റഹിമാൻ തങ്ങളെ ചടങ്ങിൽ ആദരിച്ചു. യു അബ്ദുള്ള ഫാറൂഖി,സാബിർ മാട്ടൂൽ എന്നിവർ പ്രസംഗിച്ചു. അബ്ദുൾ ഖാദർ ഒളവട്ടൂർ സ്വാഗതവും സജീർ ഇരിവേരി നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: