മുഴപ്പിലങ്ങാട്; ‘മുട്ടായി’ നടത്തിയ മാനവികസംഗമം ശ്രദ്ധേയമായി

0

മുഴപ്പിലങ്ങാട്:വളർന്ന് വരുന്ന സാമൂഹിക വിപത്തിനെതിരെയും, മാനവിക ഐക്യത്തിനും, ദേശത്തിന്റെ സാംസ്കാരികമായ ‘ഉയിർത്തെഴുന്നേൽപിനും, എന്ന സന്ദേശം ,നൽകിക്കൊണ്ട് ‘ കഴിഞ്ഞ ഒരു മാസം മുമ്പ് പ്രദേശത്ത് രൂപം കൊണ്ട ”മുഴപ്പിലങ്ങാട് യുനൈറ്റഡ് ടീം ഓഫ് ടാലന്റ് & ഇന്നോവേഷൻ: (മുട്ടായി): എന്ന പേരിലെ കൂട്ടായ്മ നടത്തിയ :മാനവിക സംഗമം വിവിധ പരിപാടികളോടെ സമാപിച്ചു .സൈക്കിൾ റാലി ‘ചിത്രകാര സംഗമം, പ്രഭാഷണം, ഒപ്പുമരം. കവിതാപാരായണം, ദീപം തെളിക്കൽ എന്നീ വ്യത്യസ്ഥ പരിപാടികളോടെ നടന്നു –

_മുട്ടായി_ പ്രദേശത്ത് രൂപീകൃതമാക്കാനുള്ള സാഹചര്യവും ഈ കൂട്ടായ്മയുടെ ഇനിയങ്ങോട്ടുള്ള ലക്ഷ്യവും തുടർ പ്രവർത്തനവും വൈസ് ചെയർമാൻ കൂടിയായ ടി.പ്രജീഷ് വിശദീകരിച്ചു .

കൃത്യമായ ആസൂത്രണത്തോടെ വ്യക്തമായ ദിശാബോധത്തോടെ നടത്തിയ മാനവിക സംഗമം പരിപാടിയുടെ വ്യതിരിക്തത കൊണ്ട് ശ്രദ്ധേയമായി,

പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇത്തരത്തിൽ കൂട്ടായ്മകൾ രൂപപ്പെടുത്താനുള്ള എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തുക എന്നത് ഇന്നിൻറെ കാലഘട്ടത്തിൽ പ്രധാനമാണെന്ന് ഡി വൈ എസ് പി .കെ.വി.വേണുഗോപാലൻ പറഞ്ഞു .
മാനവിക സംഗമത്തിലെ ഒപ്പു മരത്തിൽ ഒപ്പു ചാർത്തിയ ശേഷം സദസ്സിനോട് സംവധിക്കുകയായിരുന്നു അദ്ദേഹം .

. ആനുകാലിക സംഭവത്തിൻറെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രകാര സംഗമത്തിൽ സീനിയർ ചിത്രകാരൻ കെ.എം.ശിവകൃഷ്ണൻ മുതൽ മൂന്ന് വയസ്സുകാരി നസം ഫരീൻ അൻവർ ഉൾപ്പെടെ 12 ഓളം ചിത്രകാരൻമാർ ലഹരിവിരുദ്ധ ചിത്രങ്ങൾ തീർത്തു. ചിത്രകാരൻമാരുടെ ഓരോ വരകളും ലഹരി വിപത്തിൽ നശിക്കുന്ന മനുഷ്യ ജീവിതത്തിൻെ നേർക്കാഴ്ചകളായിരുന്നു.

ലഹരിവിപത്തിൽ മനുഷ്യ ജീവിതം ഉരുകിത്തീരുന്നത് ചിത്രകാരൻമാരുടെ ഭാവനയിൽ ചുമർ ചിത്രത്തിൽ രൂപാന്തരപ്പെടുത്തി അതിമനോഹരമായ രീതിയിൽ വരച്ചെടുക്കുകയായിരുന്നു .

കണ്ണൂർ ഡി വൈ എസ് പി കെ.വി.വേണുഗോപാൽ .ഒപ്പുമരത്തിൽ ഒപ്പു ചാർത്തിക്കൊണ്ടാണ് ‘മാനവികസംഗമത്തിൻറെ ഉദ്ഘാടനം നിർവ്വഹിച്ചത്.

നേരത്തെ “മുട്ടായി ” കൂട്ടായ്മയുടെ സീനിയർ മെമ്പർ ഭക്തദാസൻ സൈക്കിൾ റാലി ആരംഭിച്ച മൊയ്തുപാലത്തിന് സമീപം 35 ഓളം കുട്ടികളെ സാക്ഷി നിർത്തി വൃക്ഷത്തൈ നട്ടുകൊണ്ട് മാനവിക സംഗമത്തിന് തുടക്കമിടുകയായിരുന്നു

. മാനവിക സംഗമത്തോടനുബന്ധിച്ച് ലഹരിവിമുക്ത സന്ദേശം ആലാപനം ചെയ്ത പ്ലക്കാർഡുമായി മുട്ടായി കൺവീനർ ടി.പി. ശ്രീനേഷും.ട്രഷറർ കെ.വി.പ്രവീഷും മൊയ്തുപാലത്തിന് സമീപം വെച്ച് ഫ്ലാഗ് ഓഫ് ചെയ്ത സൈക്കിൾ റാലി കുളംബസാറിൽ ആറു മണിയോടെ എത്തുകയുണ്ടായി.

സൈക്കിൾ റാലി എത്തിയതോടെ പരിപാടിയിലേക്ക് കുളം ബസാറി വ്യത്യസ്ഥ ചിന്താഗതിക്കാരും, ആശയക്കാരും, കക്ഷിരാഷ്ടീയ അഭിപ്രായ വിത്യാസങ്ങൾക്കതീതമായി പരിപാടി കാണാനെത്തുന്ന കാഴ്ചയാണ് കണ്ടത്.

പിന്നീട് നടന്ന
ലഹരി വിരുദ്ധ ചിത്ര ചുമർ പ്രശസ്ഥ ചിത്രകാരൻ കെ.എം ശിവകൃഷ്ണൻ മാസ്റ്ററും .പ്രൊഫസർ.എ.ടി.മോഹൻരാജും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു .

സാംസ്കാരിക സമ്മേളനം തുടങ്ങുന്നതിന് മുമ്പ് സാഹിത്യ ലോകത്ത് പ്രാദേശികമായും അല്ലാതെയും അറിയപ്പെടുന്ന നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കഴിഞ്ഞ ദിവസം മരണപ്പെട്ടഅഷ്റഫ് ആഡൂരിൻറെ ഓർമ്മകൾക്ക് മുന്നിൽ ഒരു മിനിറ്റ് മൗനപ്രാർഥനയിലൂടെ “സംഗമം” അദ്ദേഹത്തിന് അർഹിക്കുന്ന ആദരവ്’ നൽകി.

തുടർന്ന് അഷ്റഫ് ആഡൂരിന്റെ ഓർമകളെ അയവിറക്കി , എടക്കാട് സാഹിത്യവേദി കോർഡിനേറ്റർ എം കെ അബൂബക്കർ അനുസ്മരണപ്രഭാഷണം നടത്തി .

മുട്ടായി ചെയർമാൻ കരീം മുഴപ്പിലങ്ങാട് അദ്ധ്യക്ഷത വഹിച്ചു..

കേവലം ഏതെങ്കിലും ഒരു പരിപാടിയിൽ അവസാനിപ്പിക്കുക എന്നതല്ല ഈ കൂട്ടായ്മ ലക്ഷ്യം വെക്കുന്നതെന്നും നാടിൻറെ അനിവാര്യമായി വരുന്ന സാമൂഹിക ഇടപെടലിൽ ശ്രദ്ധേയമായ സാനിദ്ധ്യവും പങ്കാളിത്തവും ,മുട്ടായി.യുടെ ലക്ഷ്യമാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു ഈ കൂട്ടായ്മയിൽ അംഗമായി എല്ലാ വിത സഹകരണവും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു –

,മുട്ടായി വൈസ് ചെയർമാൻ ടി. പ്രജീഷ് സ്വാഗതം പറഞ്ഞു …

മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് എം പി ഹാബിസ് ഉത്ഘാടനം ചെയ്തു.

നമ്മുടെ നാട് ഇന്നഭിമുഖീകരിക്കുന്ന ദുംഖകരമായ അവസ്ഥ ഭീതിജനകമാണെന്നും ഈ സാമൂഹിക വിപത്തീനെതിരെ കൂട്ടായി അണിനിരക്കേണ്ടതുണ്ടെന്നും പ്രസിഡണ്ട് തുടർന്നു പറഞ്ഞു ഇതൊരു താൽകാലികമായ ഒത്തുചേരലാവാതിരിക്കുക എന്നതാണ് സംഘാടകരുടെ ഉത്തരവാദിത്യം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

.ലഹരിക്കെതിരെയുള്ള ബോധവൽകരണ ക്ലാസ് എക്സൈസ് പ്രിവൻറീവ് ഓഫീസർ സുകേഷ്കുമാർ വണ്ടിച്ചാൽ കൃത്യമായ അവതരണത്തിലൂടെ പഠനാർഹമായ സന്ദേശമാണ് കേൾവിക്കാർക്ക് നൽകിയത് –

ജീവിതം കരുപ്പിടിപ്പിക്കാൻ മത്സരിച്ച് വിജയം നേടുക എന്നതാണ് ലഹരി .സ്വശരീരം ബലികൊടുത്ത് മയക്ക് മരുന്ന് പോലുള്ളവ ഉപയോഗിച്ച് ദാരുണ മരണം ഏറ്റു വാങ്ങലല്ല ലഹരിയെന്നും അദ്ദേഹം പറഞ്ഞു .യുവത്വം എന്നത് ഭാവി വാഗ്ദാനമാണെന്നും അതിന്റെ പ്രസരിപ്പും ഊർജസ്വലതയും രാജ്യ നന്മയ്ക്കും സ്ഥകുടുംബത്തിന്റെ പുരോഗതിക്കും ഉപയോഗപ്പെടുത്തുന്നേടത്താണ് ജീവിതവിജയമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം

ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയെടുത്ത . എടക്കാട് സാഹിത്യവേദി മെമ്പർ സതീശൻമോറായിയുടെ കവിത ആലാപനം സ്വരമാധുര്യത്തിനപ്പുറം ” കവിത” എന്നത് വിളിച്ചു പറയുന്ന ചില സത്യങ്ങളാണെന്ന് നമ്മെ ബോധ്യപ്പെടുത്താൻ പാകമുള്ളതാണ് ,

പരിപാടിയിലെ ജനപങ്കാളിത്തം സംഘാടകരുടെ ആത്മാർഥമായ പ്രവർത്തന മികവ് തന്നെയാണ്:

മാനവാക സംഗമത്തിന്റെ ഒടുവിലത്തെ സമാപന പരിപാടിയായ ദീപംതെളിയിക്കലിന് പി.പി.ഗംഗാദരൻനേതൃത്വം നൽകി ‘

പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തേയും വിവിധ സന്നദ്ധ സംഘടാനാ പ്രവർത്തകരും വ്യത്യസ്ഥ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖരും നിരവധി . സ്ത്രീകളും കുട്ടികളും മാനവികസംഗമത്തിൽ പങ്കാളിയായതോടെ “മുട്ടായി’ എന്ന ഈ ചെറു സംഗത്തെ നാട് നെഞ്ചിലേറ്റി എന്നാശ്വസിക്കുമ്പോഴും ഉത്തരവാദിത്വം കൂടുതൽ കരുത്തോടെ ഏറ്റെടുത്ത് മുന്നോട്ട് പോകാൻ കഴിയുന്നേടത്താണ് ‘. മുട്ടായിയുടെ വിജയം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading