സാഹിത്യ സദസും കവിയരങ്ങും ശനിയാഴ്ച

പാപ്പിനിശ്ശേരി: സദ്ഭാവന കാവ്യലയ സാഹിത്യ സദസും കവിയരങ്ങും ഏപ്രിൽ 6 ശനിയാഴ്ച കണ്ണൂരിൽ നടക്കും.
കണ്ണൂർ റെയിൻബോ ഓഡിറ്റോറിയത്തിൽ രാവിലെ 9 30 ന് നോവലിസ്റ്റ ഷൈന സാഹിത്യ സദസ് ഉൽഘാടനം ചെയ്യും. കവിയും ഗാന രചയിതാവുമായ എം എസ് ബാലകൃഷണൻ കവിയരങ്ങ് ഉൽഘാടനം ചെയ്യും.
സാമൂഹ്യ പ്രവർത്തക ഡോ. പി.പി ദിവ്യശ്രീ പുരസ്കാര ജേതാക്കളെ ആദരിക്കും.
സദ്ഭാവന ബുക്ക്സ് എഡിറ്റർ സുനിൽ മടപ്പള്ളി അദ്ധ്യക്ഷത വഹിക്കും.
കാവ്യലയ എഡിറ്റർ ആശ രാജീവ്, ഗ്രന്ഥകാരൻ ചന്ദ്രൻ മുണ്ടക്കാട് എന്നിവർ പ്രസംഗിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: