കണ്ണൂർ വാർത്തകൾ ഓൺലൈൻ ‘ചരിത്രത്തിൽ ഇന്ന്’ പംക്തി ഇന്നേക്ക് ഒരു വർഷം പൂർത്തിയാകുന്നു

കണ്ണൂർ വാർത്തകൾ ഓൺലൈനിൽ കണ്ണൂർ പൊതുവാച്ചേരി സ്വദേശി എ ആർ ജിതേന്ദ്രൻ കൈകാര്യം ചെയ്യുന്ന ‘ചരിത്രത്തിൽ ഇന്ന്’ എന്ന പംക്തി ഇന്നേക്ക് ഒരു വർഷം പിന്നിടുന്നു. കഴിഞ്ഞ ഒരു വർഷമായി ചരിത്രത്തിൽ നടന്ന പ്രധാന സംഭവങ്ങളും ജനന മരണങ്ങളും വായനക്കാരിലെത്തിക്കുന്നു. പരേതരായ കെ.പി. ഗോവിന്ദൻ നമ്പ്യാരുടെയും എ.ആർ.പത്മിനി അമ്മയുടെയും പുത്രനാണ് എ ആർ ജിതേന്ദ്രൻ.

കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിൽ കണ്ണുർ കോർപ്പറേഷൻ ഓഫിസിൽ ഓഡിറ്റ് ഓഫിസറായി ജോലി ചെയ്യുന്നു. കേരള ഗസറ്റഡ് ഓഫിസേഴ്സ് യുനിയൻ സംസ്ഥാന കമ്മറ്റി അംഗം, കേരള സ്റ്റേറ്റ് ഓഡിറ്റ് അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട്, പൊതുവാച്ചേരി ദേശോ ദ്ധാരണ വായനശാല സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു… ഭാര്യ പ്രിയ ( പുഴാതി GHSS). മക്കൾ വിദ്യാർഥിനികളായ മാളവിക, കാർത്തിക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: