ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 3

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ഇന്ന് ഏപ്രിലിലെ ആദ്യ ബുധൻ… ലോക എൻജിനീയർ ദിനം…

World Party day or Pday… നല്ല ഒരു ലോകത്തിനായി 1995 മുതൽ ആചരിക്കുന്നു…

American Circus day , 1793 ൽ ഫിലാഡൽഫിയയിൽ ആദ്യ സർക്കസ് അവതരിപ്പിച്ചതിന്റെ ഓർമയ്ക്ക്.. (ലോക സർക്കസ് ദിനം ഏപ്രിലിലെ മൂന്നാം ശനിയാഴ്ചയാണ് )

ഇന്ന് നെന്മാറ വല്ലങ്ങി വേല …… പൂരങ്ങളുടെ പൂരം എന്ന് തൃശൂർ പൂരത്തെ പറയുന്നത് പോലെ വേലകളുടെ വേലയാണ് നെന്മാറ വേല.. കാഴ്ചപ്പെരുമയിൽ തൃശ്ശൂർ പൂരം മാത്രമാണ് നെന്മാറ വല്ലങ്ങിവേലയെ അതിശയിക്കുന്നത്. ഇത് നടക്കുന്നത്  പാലക്കാട് ജില്ലയിലെ നെന്മാറയിൽ സ്ഥിതി ചെയ്യുന്ന നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ്.

1721- റോബർട്ട് വാൾപോൾ ബ്രിട്ടന്റെ ആദ്യ പ്രധാനമന്ത്രി ആയി ചുമതലയേറ്റു.. അന്നത്തെ ഔദ്യോഗിക പേര് സർക്കാർ ഖജനാവിന്റെ അധികാരി (lord of treasury) എന്നായിരുന്നു..

1885- ഗോട്ടിലെബ് ഡേയിംലർ, എൻജിൻ രൂപകല്പനയ്ക്ക് ജർമൻ പേറ്റന്റ് ലഭിച്ചു…

1922- സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറിയായി ജോസഫ് സ്റ്റാലിൻ സ്ഥാനമേറ്റു…

1925- തൃപ്പൂണിത്തറ ഹിൽ പാലസിൽ വച്ച് കൊച്ചി നിയമസഭയുടെ ആദ്യ യോഗം ചേർന്നു

1933- എവറസ്റ്റ് കൊടുമുടിയുടെ മുകളിലൂടെ ബ്രിട്ടീഷ് ഹൂസ്റ്റൺ- മൌണ്ട് എവറസ്റ്റ് പര്യവേക്ഷക സംഘം ആദ്യമായി വിമാനം പറത്തി…

1958 – ഫിഡൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള റിബൽ സൈന്യം ഹവാന ആക്രമിച്ചു…

1965- അമേരിക്ക ആദ്യമായി ആണവ ഇന്ധനം ഉപയോഗിച്ചു പ്രവർത്തിക്കുന്ന

SNAP-10A (Systems for Nuclear,  Auxiliary  Power) മനുഷ്യ നിർമിത ഉപഗ്രഹം വിക്ഷേപിച്ചു… 43 ദിവസം പ്രവർത്തിച്ച ശേഷം വോൾറ്റേജ് നിയന്ത്രണ സംവിധാനത്തിലെ തകരാർ നിമിത്തം പ്രവർത്തനം നിലച്ചു…

1972- സംസ്ഥാന ധനകാര്യ മന്ത്രി കെ.ടി. ജോർജ് നിയമസഭയിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വിണു മരിച്ചു..

1973- ലോകത്തിലെ ആദ്യ മൊബൈൽ ഫോൺ വിളി….അമേരിക്കയിലെ ന്യൂയോർക്കിൽ മോട്ടറോള കമ്പനിയുടെ മാർട്ടിൻ കൂപ്പർ, (സെൽഫോണിന്റെ പിതാവ് എന്നറിയപ്പെടുന്നു) ബെൽ ലാബിലെ ജോയൽ എസ്. എംഗലിനെ വിളിച്ചു സംസാരിച്ചു…

1975- അനറ്റോലി കാർപ്പോവിനെതിരെ മത്സരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ബോബി ഫിഷറിന്റെ ലോക ചെസ്സ് കിരീടം തെറിച്ചു… അനറ്റോലി കാർപ്പോവ് ചാമ്പ്യൻ ആയി പ്രഖ്യാപിക്കപ്പെട്ടു…

1981 – ലോകത്തിലെ ആദ്യ പോർട്ടബിൾ കമ്പ്യൂട്ടർ – ഓസ്ബോൺ I, പുറത്തിറക്കി…

1982- ഐക്യരാഷ്ട്ര സംഘടനയുടെ സെക്യൂരിറ്റി കൗൺസിൽ, അർജന്റീനയോട് ഫാൾക് ലാൻഡ് ദ്വീപിൽ നിന്നു പിന്മാറാൻ ആവശ്യപ്പെട്ടു..

1984- ഇന്ത്യൻ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ്മ (ലോകത്തെ 138 മൻ) ഉൾപ്പടെ മൂന്നു ഗഗന സഞ്ചാരികൾ സോവിയറ്റ് യൂണിയന്റെ സോയൂസ് ടി 11 റോക്കറ്റിൽ ബഹിരാകാശ നിലയമായ സല്യൂട്ട് 7 ലേക്ക് പുറപ്പെട്ടു… ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന 14 മത് രാജ്യമായി ഇന്ത്യ മാറി…

1991- ഗൾഫ് യുദ്ധ വിരാമത്തിനുള്ള കരാർ ഐക്യരാഷ്ട്ര സംഘടനയുടെ സെക്യൂരിറ്റി കൗൺസിൽ അംഗീകരിച്ചു

1992- ഗാന ഗന്ധർവൻ കെ ജെ യേശുദാസിനെ സംസ്ഥാനത്തിന്റെ ആസ്ഥാന ഗായകനായി പ്രഖ്യാപിച്ചു. വിവാദങ്ങൾ കാരണം 1996 ൽ ഉപേക്ഷിച്ചു….

1999- ഇൻസാറ്റ് 2 ഇ വിക്ഷേപണം… ഫ്രഞ്ച് ഗയാനയിൽ നിന്ന്‌…

2007- ഫ്രഞ്ച് ടി. ജി.വി ട്രെയിൻ, പരീക്ഷണ ഓട്ടത്തിൽ ലോകത്തിൽ ഏറ്റവും വേഗത്തിൽ ഓടിയ ട്രെയിൻ ആയി… മണിക്കൂറിൽ 574.8 കി.മീ ആയിരുന്നു കൈവരിച്ച വേഗം…

2010- ആപ്പിൾ കമ്പനി , ഐപാഡ് പുറത്തിറക്കി..

2016- കുപ്രസിദ്ധമായ പനാമ പേപ്പർ ലീക്ക് – 214,488 വ്യാജ കമ്പനികളെ സംബന്ധിച്ചുള്ള വിവരങ്ങൾ ആണ് പുറത്തായത്… ലോകത്തെ പിടിച്ചുലച്ച വിവാദങ്ങളിൽ ഒന്ന്…

ജനനം

1693- ജോൺ ഹാരിസൺ .. ഇംഗ്ലീഷ് ഘടികാര നിർമാതാവ്.. മറൈൻ ക്രോണോ മീറ്റർ കണ്ടു പിടിച്ചു…

1903- കമലാ ദേവി ചതോപാദ്ധ്യായ – സ്വാതന്ത്ര്യ സമര സേനാനി, സാമൂഹ്യ പരിഷ്കർത്താവ്…

1914- ഫീൽഡ് മാർഷൽ സാം മനെക് ഷാ… ഇന്ത്യയുടെ എട്ടാമത് കരസേനാ മേധാവി.. 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തെ വിജയകരമായി നയിച്ചു.. ഫീൽഡ് മാർഷൽ പദവി ലഭിക്കുന്ന ആദ്യ സൈനികൻ..

1929- നിർമൽ വർമ്മ… ഹിന്ദി സാഹിത്യകാരൻ.. 1999 ൽ ജ്ഞാനപീഠം നേടി..

1930- ഹെൽമുട് കോൾ- മുൻ ജർമൻ ചാൻസലർ

1940- ഡോ.പുനത്തിൽ കുഞ്ഞബ്ദുല്ല… മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞാക്ക… നിരവധി സാഹിത്യ കൃതികൾ.. സ്മാരകശിലകൾ, മരുന്ന് തുടങ്ങിയവ… നിരവധി അവാർഡുകൾ നേടി.. ബി. ജെ പി സ്ഥാനാർഥിയായി ബേപ്പൂർ നിയോജകമണ്ഡലത്തിൽ നിന്നു നിയമസഭയിലേക്ക് മത്സരിച്ചു…

1942- ആദി ഗോദ് റെജ്.. ഗോദ്റെജ് വ്യവസായ ഗ്രൂപ്പ് ചെയർമാൻ..

1955- ഹരിഹരൻ.. പ്രശസ്ത ഗസൽ, പിന്നണി ഗായകൻ… ഒട്ടനവധി അവാർഡുകൾ…

1962- ജയപ്രദ – മുൻ സിനിമാ താരം.. തുടർന്ന് രാഷ്ട്രിയത്തിൽ… ആദ്യം ടി ഡി പി, പിന്നെ എസ്.പി , ഇപ്പോൾ ബി.ജെ.പിയിൽ.. മുൻ പാർലമെന്റംഗം..

1964 – അജയ് ശർമ്മ- ഇന്ത്യൻ ക്രിക്കറ്റ് താരം.. 2000 ൽ വാതു വയ്പ് കേസിൽ പിടിക്കപ്പെട്ടു, കരിയർ അവസാനിപ്പിക്കേണ്ടി വന്നു.. ഒന്നാം ക്ലാസ് ക്രിക്കറ്റിൽ 50ന് മുകളിൽ ബാറ്റിംഗ് ആവറേജ് ഉള്ള (67.46) അപൂർവ്വം താരങ്ങളിൽ ഒരാൾ..

1965- നസിയ ഹസ്സൻ – പാകിസ്താനി പോപ്പ്/ ഗസൽ ഗായിക.. അഭിഭാഷക.. തെക്കൻ ഏഷ്യയിലെ പോപ്പ് രാഞ്ജി എന്നും അറിയപ്പെടുന്നു.. ഖുർബാനി എന്ന ഹിന്ദി ചിത്രത്തിലെ സർവകാല ഹിറ്റ് – ആപ് ജൈസേ കോയി… എന്ന ഗാനം പാടിയ ഗായിക

1973- പ്രഭുദേവ – തമിഴ് സിനിമാ താരം.. പ്രഗല്ഭ ഡാൻസർ… പത്മശ്രീ അവാർഡ് ജേതാവ്…

1974- പി.കെ. ബിജു.. C P I (M) നേതാവ്.. ഇപ്പോൾ ആലത്തൂർ MP

ചരമം

1680 – ഛത്രപതി ശിവജി മഹാരാജ് – മറാത്ത സാമ്രാജ്യ സ്ഥാപകൻ

1871 .. ബെഞ്ചമിൻ ബെയ്ലി – മലയാളം അച്ചടിയുടെ പിതാവ്. ബ്രിട്ടിഷ് മിഷനറി-

1791-ൽ ഇംഗ്ലണ്ടിൽ ജനിച്ച് 1816-ൽ കേരളത്തിലെത്തി 1821 ൽ കോട്ടയം സി.എം.എസ്. പ്രസ്സ് സ്ഥാപിച്ചു.. 1829-ൽ മലയാളം അച്ചുകൾക്ക് അന്തിമരൂപം നൽകി.1846-ൽ മലയാളം – ഇംഗ്ലീഷ് നിഘണ്ടു പ്രസിദ്ധപ്പെടുത്തി.മലയാള ഭാഷാ പദങ്ങൾക്ക് ഇംഗ്ലീഷിൽ അർത്ഥം നൽകുന്ന ആദ്യ നിഘണ്ടുവാണിത്. 1849 ൽ ബൈബിൾ മലയാളം പരിഭാഷ ആദ്യമായി പ്രസിദ്ധീകരിച്ചു…

1914 – വില്യം ലോഗൻ – ‘മലബാർ മാന്വൽ’

എഴുതിയ ബ്രിട്ടീഷ് കളക്ടർ..

1929- ശിവനാരായൺ അഗ്നി ഹോത്രി… സാമൂഹ്യ പരിഷ്കർത്താവ്.. ബ്രഹ്മ സമാജം വിട്ട് ദേവസമാജം സ്ഥാപിച്ചു..

1981- ലിയോ കാനർ… ഓട്ടിസം പഠനമേഖല യാക്കിയ പ്രശസ്ത അമേരിക്കൻ ഡോക്ടർ..

1991- ഹെന്റി ഗ്രഹാം ഗ്രീൻ. ഇംഗ്ലീഷ് നാടകകൃത്തും നോവലിസ്റ്റും.. ഗ്രഹാം ഗ്രീൻ എന്നാണ് പൊതുവെ അറിയപ്പെട്ടിരുന്നത്…

1991 – പി.കെ.ബാലകൃഷ്ണൻ – എഴുത്തുകാരനും പത്രപ്രവർത്തകനും..മഹാ ഭാര തത്തിലെ കർണന്റെ ജിവിത കഥ അടിസ്ഥാനമാക്കി ‘ഇനി ഞാനുറങ്ങട്ടെ’ എന്ന പ്രസിദ്ധ നോവലിന്റെ രചയിതാവ്.. കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ്..

1993- ആൽബർട്ട് സാബിൻ – പോളിയോ ക്കെതിരായി സാർവത്രികമായി ഉപയോഗിക്കുന്ന തുളളി മരുന്ന് കണ്ടു പിടിച്ചു. എന്നാൽ പ്രശസ്തി കുത്തിവെപ്പ് കണ്ടു പിടിച്ച ജോനാസ് സൽക്കിന് കിട്ടി എന്നത് വിധി വൈപരീത്യമാകാം..

1994- ജെറോം ലെജ്യൂൻ – ഫ്രഞ്ച് ജനിതക ശാസ്ത്രഞൻ.. ഡൗൺ സിൻഡ്രോം, ക്രോമോസോമിലെ ജനിതക വൈകല്യം മൂലം ആണ് ഉണ്ടാകുന്നത് എന്നു കണ്ടുപിടിച്ച ഭിഷഗ്വരൻ…

2013 – റൂത് പ്രവർ ജാബ്‌വാല.. തിരക്കഥാകൃത്തും നോവലിസ്റ്റും.. ജർമനിയിൽ ജനിച്ച് ഇംഗ്ലണ്ടിൽ ജീവിച്ച് ഇന്ത്യയിൽ വളർന്ന ഓസ്കർ (1987, 1993), ബുക്കർ (1975) അവാർഡ് നേടിയ ജൂത വനിത…

2017 – കിഷോരി രവീന്ദ്ര അമോൻകർ – ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഗായിക.. ജയ്പൂർ ഘരാന അംഗം… സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്…

(സംശോധകൻ – കോശി ജോൺ – എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: