വിമുക്തഭടനെ ആദരിച്ചു

പയ്യന്നൂർ:ഇന്ത്യൻ ആർമിയിൽ 17 വർഷത്തെ (1960-77)
സേവനത്തിന് ശേഷം കുഞ്ഞിമംഗലം തെക്കുംമ്പാട് സ്വവസതിയിൽ വിശ്രമജീവിതം നയിക്കുന്ന നായക് പി.വി. നാരായണനെ ബി.ജെ.പി.കുഞ്ഞിമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. 1962ലെ ഇന്ത്യാ-ചൈന യുദ്ധത്തിലും, 1965, 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കോർ- ഓഫ് എഞ്ചിനീയേഴ്സ് ബാംഗ്ലൂർ (MEG) കേന്ദ്രത്തിലായിരുന്നു സേവനമനുഷ്ഠിച്ചത്. അറിയപ്പെടുന്ന പൂരക്കളി കലാകാരൻ കൂടിയാണ്. വിമുക്ത ഭടൻ കെ.വി.ദാമു ഉപഹാര സമർപ്പണം നടത്തി. ചിറ്റീരെ ഗോവിന്ദൻ പൊന്നാട അണിയിച്ച് ആദരിച്ചു. ബി.ജെ.പി.ജില്ലാ കമ്മിറ്റി അംഗം മോഹനൻ കുഞ്ഞിമംഗലം, മണ്ഡലം വൈസ് :പ്രസിഡന്റ് ഹരീഷ് അറത്തിൽ, പഞ്ചായത്ത് കമ്മിറ്റിപ്രസിഡന്റ് സുമേഷ് ദാമോദരൻ. ജനറൽ സെക്രട്ടറി പി.പി.രാജേഷ് ,കുട്ടികൃഷ്ണൻ കലിക്കോട്ട് , പി.വി.നാരായണൻ , അരുൺ പ്രകാശ് എടാട്ട് , വിമുക്തഭടൻമാരായ വിജയൻ.കെ , ചന്ദ്രഭാനു പറമ്പത്ത് , മനോഹരൻ എം തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: