സ്കൂട്ടർ കത്തിച്ചു

എടക്കാട്: കോൺഗ്രസ് നേതാവിൻ്റെവീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ അഗ്നിക്കിരയാക്കി. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വി.പി.രാജീവിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ.13. എ എൻ.2309 നമ്പർ സ്കൂട്ടറാണ് ഇന്ന് പുലർച്ചെ കത്തിച്ചത്. ഉഗ്രശബ്ദം കേട്ട് ഉണർ വീട്ടുകാർ സ്കൂട്ടറിന് സമീപത്തായി നിർത്തിയിട്ട സഹോദരൻ്റെ കാർ നീക്കി. വിവരമറിഞ്ഞ് എടക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: