ഖാദി വ്യാപാര കേന്ദ്രം കത്തിനശിച്ചു

തൃക്കരിപ്പൂർ:ബസ് സ്റ്റാൻ്റിന് സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഖാദി ഇന്ത്യ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം.തൃക്കരിപ്പൂരിലെ ശിവം നിവാസിൽ സതീശൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.ഖാദി തുണിത്തരങ്ങളും കിടക്കകൾ തുടങ്ങി സൂക്ഷിച്ച സാധന സാമഗ്രികളെല്ലാം പൂർണ്ണമായും കത്തിനശിച്ചു.ഇന്നലെ രാത്രി 11.45 മണിയോടെയാണ് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ തൃക്കരിപ്പൂർ ഫയർഫോഴ്സിൽ വിവരമറിയിച്ചത്. സ്റ്റേഷൻ ഓഫീസർ കെ.എം.ശ്രീ നാഥിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ എം.പ്രേമൻ, അഗ്നി രക്ഷാ ഉദ്യോഗസ്ഥരായ മനോജ്, വേണുഗോപാൽ, കെ.ടി.ചന്ദ്രൻ ,രമേശൻ, നരേന്ദ്രൻ, അനന്തൻ, നിഖിൽ ബാബു, അഖിൽ എന്നിവരടങ്ങിയ സംഘം രണ്ടു മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. അപ്പോഴെക്കും കടയിലെസാധന സാമഗ്രികൾ കത്തിനശിച്ചിരുന്നു. ഉന്ന കിടക്കകളിൽ തീ പടർന്നതിനാൽ തീ അണക്കാൻ ഉദ്യോഗസ്ഥർ ഏറെ പ്രയാസപ്പെട്ടു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.തക്ക സമയത്ത് തീ അണക്കാൻ സാധിച്ചതിനാൽ കെട്ടിടത്തിലെ മറ്റു സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാൻ സാധിച്ചു.
അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. ചന്തേര പോലീസിൽ പരാതി നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: