മാരക ലഹരി മരുന്നായ എം ഡി എം എ യുമായി രണ്ടു യുവാക്കൾ പിടിയിൽ

തളിപ്പറമ്പ് : ബൈക്കിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എം ഡി എം എ യുമായി രണ്ടു യുവാക്കൾ പിടിയിൽ. പാപ്പിനിശേരി കോലത്തു വയൽ സ്വദേശികളായ പി. നവീൻ (30) , സോയ ഹൗസിൽഅമൽ റെജി നോൾഡ് (22) എന്നിവരെയാണ് എസ് ഐ. പി. സി. സഞ്ജയ് കുമാറും സംഘവും അറസ്റ്റു ചെയ്തത്.ഇന്നലെ രാത്രി തൃച്ഛംബരം പാലാഴി റോഡിൽ വെച്ചാണ് ഇരുവരും പോലീസ് പിടിയിലായത് .പ്രതികളിൽ നിന്നും 480 മില്ലി ഗ്രാം എം ഡി എം എ പോലീസ് കണ്ടെടുത്തു.റെയ്ഡിൽ എസ് ഐ അബ്ദുൾ റഹ്മാൻ, , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഷ്റഫ്, പ്രമോദ് കടമ്പേരി, മുകേഷ് എന്നിവരും ഉണ്ടായിരുന്നു.. ഇവർ സഞ്ചരിച്ച കെ എൽ 13 എ കെ 5025 നമ്പർ പൾസർ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.