വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 12 പവൻ കവർന്നു

കണ്ണൂർ: മേലെചൊവ്വയിലെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 12 പവൻ സ്വർണാഭരണങ്ങൾ കളവുപോയതായി പരാതി. മേലെചൊവ്വയിലെ ജെസുധാസിന്റെ വീടായ പ്രിയാ നിവാസിൽ നിന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്. സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ ജനുവരി നാലിനും ഫെബ്രുവരി 15നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്ന് സംശയിക്കുന്നതായി പരാതിയിൽ പറയുന്നു. മൈസൂരു സ്വദേശിനിയായ വീട്ടുവേലക്കാരി വിമലാദേവി സംഭവത്തിനു ശേഷം കാണാനില്ലെന്നും പരാതിയിലുണ്ട്