മൂന്നുപെറ്റുമ്മ പള്ളി മഖാം ഉറൂസ് നാളെ

പാപ്പിനിശ്ശേരി: മൂന്നുപെറ്റുമ്മ പള്ളി മഖാം ഉറൂസ് വെള്ളിയാഴ്ച തുടങ്ങും. ഉച്ചക്ക് കോഴിക്കോട് വലിയ ഖാദി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. എ.കെ. അബ്ദുൽബാഖി അധ്യക്ഷത വഹിക്കും. രാത്രി ഏഴിന് മജ്‍ലിസുന്നൂർ ആത്മീയ സദസ്സിന് ആറ്റക്കോയ തങ്ങൾ അസ്ഹരി നേതൃത്വം നൽകും. തുടർന്ന് മതപ്രഭാഷണം നടത്തും. അഞ്ചിന് രാത്രി കഥാപ്രസംഗവും ആറിന് രാത്രി ബുർദ മജ്‍ലിസും നടക്കും. ഏഴിന് രാത്രി ഏഴിന് സമാപനം അസ്‍ലം തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രാർഥന സദസ്സിന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പി.പി. ഉമർ മുസ്‍ലിയാർ നേതൃത്വം നൽകുമെന്ന് ഭാരവാഹികളായ വി.പി. ഷഹീർ, സി.എച്ച്. അബ്ദുൽസലാം, എം.വി. മഹമൂദ്, എ.പി. അബ്ദുൽഖാദർ ഹാജി എന്നിവർ വാർത്തസമ്മേളനത്തിൽ ‍അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: