പാനൂർ കല്ലിക്കണ്ടിയിൽ എ.ടി എമ്മിനു നേരെ അക്രമം

കൂത്തുപറമ്പ്:  പാനൂർ  കല്ലിക്കണ്ടിയിൽ ഫെഡറൽ ബാങ്കിന്റെ എ.ടി.എമ്മിനു നേരെ അക്രമം . മോണിറ്ററും അനുബന്ധ ഉപകരണങ്ങളും തകർത്തു . കവർച്ച നടന്നിട്ടുണ്ടോ എന്ന് വ്യക്തമല്ല . ചൊവ്വാഴ്ച പുലർച്ചെ 1. 30 ഓടെയാണ് സംഭവം . നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ കൊളവല്ലൂർ പോലീസ് അന്വേഷണം തുടങ്ങി . പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായാണ് പറയുന്നത് . പോലീസ് ഇൻസ്പെക്ടർ കെ . പ്രദീപ് സ്ഥലത്തെത്തി . ഡോഗ് സ്ക്വാഡ് പരിശോധന നടത്തി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: