ടാങ്കർ ലോറിയും,ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്

കണ്ണപുരം : ഇന്ന് രാവിലെ ആറ് മണിയോടെ കെ . എസ് . ടി . പി . റോ ഡിൽ കണ്ണപുരം പാലത്തിന് സമീപം ടാങ്കർ ലോറിയും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർക്ക് പരുക്കേറ്റു മംഗലാപുരത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് ടയർ കയറ്റി പോവുകയായിരുന്ന ലോറിയും മംഗ ലാപുരത്തേക്ക് വാതകം നിറക്കാനായി പോവുകയായിരുന്ന ടാങ്കർ ലോറിയുമാണ് അപകടത്തിൽപെട്ടത് . വലിയ അപകടം ഒഴിവായത് ടാങ്കർ ലോറി കലിയായതിനാലാണ് .കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

അപകടത്തിൽ ടാങ്കർ ലോറിയിലെ ഡവർ തമിഴ് നാട് നാമക്കൽ സ്വദേശി കൃഷ്ണമൂർത്തി ( 35 ) , ലോറിഡവർ മെ സൂർ സ്വദേശി മഞ്ജു ( 36 ) എന്നിവർക്കാണ് പരുക്കേറ്റത് . .ഇവരെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: