കണ്ണൂർ കോർപ്പറേഷൻ മേയർ രാജിവെക്കും: ഡിസി സി പ്രസിഡണ്ട് സതീശൻ പാച്ചേനി
കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ മേയർ സുമാ ബാലകൃഷ്ണൻ രാജിവെക്കുമെന്ന് ഡിസി സി പ്രസിഡണ്ട് സതീശൻ പാച്ചേനി കണ്ണൂരിൽ പറഞ്ഞു. ലീഗുമായി ഉണ്ടാക്കിയ ധാരണ നടപ്പാക്കുമെന്നും ആറ് മാസം എന്നല്ല പകുതി എന്നതാണ് ധാരണയെന്നും പാച്ചേനി പറഞ്ഞു.
കണ്ണൂർ കോർപ്പറേഷൻ മേയർ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസും ലീഗും തമ്മിൽ തർക്കമില്ലന്നും അദ്ദേഹം കൂട്ടി ചേർത്ത് . . മേയർ സ്ഥാനം ലീഗിന് വിട്ടു നൽകാൻ കോൺഗ്രസ് തയ്യാറാണ്.കെ സുധാകരൻ എം പിയുടെ നേതൃത്വത്തിൽ ഇതു സംബന്ധിച്ച് ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മേയർ സുമ ബാലകൃഷ്ണനെ ആക്രമിച്ച സംഭവത്തിൽ സി പി എം കൗൺസിലർമാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി സി സി അക്രമ വിരുദ്ധ പ്രതിഷേധ യാത്ര സംഘടിപ്പിക്കും.
മൂന്ന് ദിവസത്തെ യാത്ര മാർച്ച് 15 ന് കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്യും , പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മാർച്ച് 7 ന് ടൗൺ പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തുമെന്നും സതീശൻ പാച്ചേനി പറഞ്ഞു,