കണ്ണൂര്‍ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ലോണ്‍ മേളയും ബോധവല്‍ക്കരണ ക്യാമ്പും സംഘടിപ്പിച്ചു

കണ്ണൂർ: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ കണ്ണൂര്‍ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പയ്യാവൂര്‍ സെന്റ് ആന്‍സ് പാരിഷ് ഹാളില്‍ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള വായ്പാ പദ്ധതികളെ കുറിച്ച് ബോധവല്‍ക്കരണ ക്യാമ്പും ലോണ്‍ മേളയും നടത്തി. കെ എസ് ബി സി ഡി സി മാനേജര്‍ സി സുധാകരന്റെ അധ്യക്ഷതയില്‍ കോട്ടയം അതിരൂപതാ സഹായ മൈത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മതന്യൂനപക്ഷങ്ങള്‍ക്കുള്ള വിവിധ വായ്പാ പദ്ധതികളെ കുറിച്ച് കെ എസ് ബി സി ഡി സി മാനേജര്‍ സി സുധാകരന്‍ ക്ലാസ് എടുത്തു. മാസ് പ്രോഗ്രാം മാനേജര്‍ അബ്രഹാം ഉള്ളാടപ്പുള്ളില്‍, സെക്രട്ടറി ഫാ.ബിബിന്‍ തോമസ് കണ്ടോത്ത്, ഫാ.ബാബു പാറത്തോട്ടുംകര, സുഷ ബെന്നി, റെനി സിബി എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: