കണ്ണൂർ പോത്തേരി ജിമ്മിന്റെ “തളിർവസന്തം” വാട്സപ്പ് കൂട്ടായ്മ അനൂപ് പി യെയും എം കനകരാജി നെയും അനുമോദിച്ചു

കണ്ണൂർ: പഴയ കാല ശരീര സൗന്ദര്യത്തിന്റെ ഈറ്റില്ലമായ, പോത്തേരി രാഘവന്റെ ഓർമ്മകൾ കുടികൊള്ളുന്ന പോത്തേരി ജിമ്മിന്റെ “തളിർവസന്തം” വാട്സപ്പ് കൂട്ടായ്മ അനൂപ് പി യെയും കനകരാജ് എം മിനെയും അനുമോദിച്ചു,
ചടങ്ങിൽ വിശിഷ്ടാതിഥിയായി മുൻ സ്പോട്ട്സ് കൗൺസിൽ പ്രസിഡണ്ടും ഇപ്പോഴത്തെ കേരളാ സ്പോട്ട്സ് കൗൺസിൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് മെമ്പർ
കൂടിയായ വിനീഷ് ഒ.കെ പങ്കെടുത്തു. പവർലിഫ്റ്റിങ്ങിലും ഗുസ്തിയിലും ഇന്റർനാഷനൽ തലത്തിൽ സ്വർണ്ണ മെഡൽ നേടിയ അനൂപ് പി യെയും കണ്ണൂർ ജില്ലാ കർഷക അവാർഡും സാർക്കാർ തലത്തിൽ ഹൈദരാബാദിലെ പഠന കാമ്പിൽ പങ്കെടുത്ത മുൻ ഗുസ്തി താരം കൂടിയായ എം കനകരാജ് നെയുമാണ് ഇന്ന് (3/3/19) അനുമോദിച്ചത് ചടങ്ങിൽ ലിഷാന്ത് എ.എം ആശംസയും ശ്യാം പി നന്ദിയും അറിയിച്ചു.

പഴയ സൗഹൃദം പുതുക്കുവാൻ 30 ഓളം പേർ ഈ ചടങ്ങിൽ പങ്കെടുത്തു.
എല്ലാമാസവും ആദ്യത്തെ ഞായറാഴ്ച ഒത്തുചേരുന്ന മീറ്റിങ്ങിൽ ഇനിയും പഴയ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ താഴത്തെ നമ്പറിൽ ബന്ധപ്പെടുവാൻ ഭാരവാഹികൾ അറിയിച്ചു. 9895439516 , 984717 2822

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: