ഇപ്രാവശ്യത്തെ ഗുരു ശ്രേഷ്ഠ പുരസ്കാരം കറുമാത്തൂർ ജി വി എച്ച് എസ് എസ് അധ്യാപകൻ പി.പി ഗോപാലൻ മാസ്റ്റർ അർഹനായി

അഖിലേന്ത്യ അവാർഡ് ടീച്ചേഴ്സ് നൽകി വരുന്ന ഗുരു ശ്രേഷ്ഠ പുരസ്കാരം കറുമാത്തൂർ ജി വി എച്ച് എസ് എസ് അധ്യാപകൻ പി.പി ഗോപാലൻ മാസ്റ്റർ അർഹനായി. സയൻസ് അധ്യാപകനായ ഗോപാലൻ മാസ്റ്റർ, സയൻസ് എക്സിബിഷനിലും സെമിനാർ അവതരണത്തിലും പല വർഷങ്ങളിലായി ജില്ലയിലും സംസ്ഥാനത്തിലും ഒന്നാം സ്ഥാനo നേടിയ പ്രോജക്ടിന് ഗൈഡായി പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിൽ വിവിധ സ്ക്കൂളിൽ നടന്ന കട്ടികളുടെ സിനിമ, ഡോക്യുമെൻ്റെറി നിർമ്മാണത്തിൽ ക്യാമ്പ് ഡയരക്ടരായി പ്രവർത്തിച്ചിട്ടുണ്ട്. ഫിസിക്സ് വിഷയത്തിൻ്റെ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പിൽ അധ്യാപക പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി “പൊതുവിദ്യാലയങ്ങൾ മികമിൻ്റെ കേന്ദ്രങ്ങൾ” – സംസ്ഥാന തലത്തിൽ നടന്ന ആശയരൂപീകരണ ശില്പ ശാലയിൽ പങ്കെടുത്തു കൊണ്ടു, കറുമാത്തൂർ ജി.വി.എച്ച്.എസ്.എസിനെ അന്താരാഷ്ട്ര നിലവാരത്തിലാക്കി ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്. വളക്കൈ സ്വദേശിയായ ഇദ്ദേഹം മണക്കാട് ആണ് താമസം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: