ഇന്ത്യൻ പബ്ലിക് സ്കൂളിൽ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു

ഇന്ത്യൻ പബ്ലിക് സ്കൂളിൽ 2017-18 അധ്യയന വർഷം SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും പുരസ്ക്കാര വിതരണവും മാർച്ച് 2 ശനിയാഴ്ച 10 മണിക്ക് ജനാബ് സൈനുൽ ആബിദീൻ (ജനറൽ മാനേജർ സഫാരി ഗ്രൂപ്പ് ഓഫ് കമ്പനി ) നിർവ്വഹിച്ചു. എൽ.കെ.ജി മുതൽ പത്താംതരം വരെയുള്ള കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്കുള്ള പുരസ്കാര വിതരണവും ഇതോടൊപ്പം നടന്നു. ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ കെ.കെ.മുഹമ്മദ് മാനേജർ കെ.കെ.ബഷീർ ഹെഡ്മാസ്റ്റർ പി.സുഗുണൻ, സി വി.രാജൻ മാസ്റ്റർ , റസാഖ്ഹാജി ,ടി കെ റാഹൂഫ്,മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. ഒന്നാം സ്ഥാനം ലഭിച്ച ഫാത്തിമത്തുൽ ലബീബ ഫൈസൽ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി സംഗീത ടീച്ചർ നന്ദി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: